ചെന്നൈ: കൃഷ്ണഗിരിയിലെ ആറുമാസം പ്രായമായ കുഞ്ഞിനെ മാതാവ് കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചുകൊന്നത് അയല്‍ക്കാരിയായ ലെസ്ബിയന്‍ പങ്കാളിക്കൊപ്പം ജീവിക്കാനെന്ന് പൊലീസ്. അയല്‍ക്കാരി സുമിത്രയുടെ നിര്‍ബന്ധ പ്രകാരമാണ് മാതാവ് ഭാരതി ക്രൂരകൃത്യം ചെയ്തത്. ഇരുവരും തമ്മില്‍ മൂന്നുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇത് ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. മൂന്നാമത്തെ കുട്ടി പിറന്നതോടെ ഭാരതിക്ക് സുമിത്രയുമായി സംസാരിച്ച് ഇരിക്കാന്‍ സമയം
തികയാതെ വന്നു. അങ്ങനെ കുഞ്ഞ് ഇരുവര്‍ക്കും വിലങ്ങുതടിയായി. താനുമായുള്ള ബന്ധം തുടരണമെന്നും കുട്ടിയെ കൊലപ്പെടുത്താണമെന്നും ആവശ്യപ്പെട്ട് സുമിത്ര നിരന്തരം ഭാരതിയെ ശല്യപ്പെടുത്തിയിരുന്നു.
ഇതേത്തുടര്‍ന്ന് മുലപ്പാല്‍കൊടുക്കുന്ന സമയത്ത് കുട്ടിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു.
കുട്ടി മരിച്ച ശേഷം ഭാരതി സന്തോഷവതിയായിരുന്നു. നിരന്തരം ഫോണില്‍ സംസാരിക്കുകയും ചെയ്തിരുന്നു. കൊന്ന ശേഷം കുട്ടിയുടെ മൃതദേഹത്തിന്റെ ചിത്രമെടുത്ത് പങ്കാളിയായ 22കാരിയ്ക്ക് ഭാരതി അയച്ചുകൊടുക്കുകയായിരുന്നു. മരണശേഷം ഭാര്യ അയല്‍വാസിക്കൊപ്പമായിരുന്നു സദാസമയവും. ഇത് ഭര്‍ത്താവ് സുരേഷിന് സംശയം ഉണ്ടാക്കി. തുടര്‍ന്ന് ഭാരതിയുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരത്തിന്റെ ചുരുളഴിയുന്നത്. ഭാര്യയുടെ ഫോണില്‍ നിരവധി സ്വകാര്യ ദൃശ്യങ്ങളുണ്ടായിരുന്നു. ഒടുവില്‍ സുരേഷ് ചോദ്യം ചെയ്തതോടെ ഭാരതി കുറ്റം സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സുരേഷ് കേളമംഗലം പോലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ഭാരതിയും ലെസ്ബിയന്‍ പങ്കാളി സുമിത്രയും റിമാന്റിലാണ്.







