ബഹ്റൈൻ കെഎംസിസി ഉദുമ നിയോജക മണ്ഡലം ഭവനപദ്ധതി ധനസഹായം കൈമാറി

കാസർകോട് : ബഹ്റൈൻ കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റി മാഹിനബാദിലെ നിർദ്ധന കുടുംബത്തിൻ്റെ ഭവന നിർമ്മാണത്തിനു ഒരു ലക്ഷത്തി പതിനായിരം രൂപ ധനസഹായം സമ്മാനിച്ചു. തൈര മുസ്ലിം ലീഗ് ഓഫീസിൽ നടന്ന ചടങ്ങിൽ
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കല്ലട്ര അബ്ദുൽ ഖാദറിന് ബഹ്റൈൻ കെഎംസിസി ഉദുമ മണ്ഡലം ഭാരവാഹികൾ തുക കൈമാറി.
ജനറൽ സെക്രട്ടറി കെബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു.യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ട് റഊഫ് ബായിക്കര,
ബഹ്റൈൻ കെഎംസി മണ്ഡലം വൈസ് പ്രസിഡന്റ് മുഹമ്മദ് പൊവ്വൽ,ഓർഗനൈസിംഗ് സെക്രട്ടറി ബഷീർ ആലൂർ,കോർഡിനേറ്റർ അബ്ബാസ്,യൂത്ത് ലീഗ് മണ്ഡലം ട്രഷറർ മൊയ്തു,സെക്രട്ടറി ബികെ മുഹമ്മദ്ഷാ,ശരീഫ് സലാല,ഗഫൂർ എം സി,ഇർഷാദ് തൈര,അഹമ്മദ് കൊടവളം, സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page