കാസർകോട് : 64-മത് കാസർകോട് റവന്യൂ ജില്ലാ കലോത്സവം ഡിസം:30,31 ജനവരി 1,2,3 തീയതികളിൽ മൊഗ്രാൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേർസൻ അഡ്വ:സരിത എസ് അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം അഷറഫ് എം എൽ എ ഉത്ഘാടനം ചെയ്തു. എ ഇ ഒ മോഹൻ രാജ് കെ എ എസ്
അഷറഫ് കർള,ഡയറ്റ് പ്രിൻസിപ്പാൾ രഖുറാം ഭട്ട്, ടി പ്രകാശൻ, ജമീലാ സിദ്ധീഖ് , എ.ഇ.ഒ ആഗസ്റ്റിൽ ബർനാഡ്, പ്രിൻസിപ്പാൾ ബിനി വി.എസ്,കൈറ്റ് പ്രിതിനിധി അബ്ദുൾ കാദർ , ഡോ: സക്കീറലി, ആസിഫ്,ലത്തീഫ് കൊപ്പളം, ആരിഫ്, ഹസീന പ്രസംഗിച്ചു.
കുടുബശ്രീ അംഗങ്ങൾ,സന്നദ്ധ സംഘടനാ പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,അധ്യപക സംഘടനാ നേതാക്കൾ,വ്യാപാ രി വ്യവസായ നേതാക്കൾ,കലാ- സാസ്കാരിക വിദ്യാഭ്യാസ പ്രവർത്തകൾ , ജില്ലയിലെ വിവിധ സ്ക്കൂളുകളിലെ പ്രിൻസിപ്പൾമാർ,ഹെഡ് മാസ്റ്റർമാർ, നിയമപാലകർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, കെ.എസ് ഇബി ജീവനക്കാർ , റിട്ട: അധ്യാപകർ, നാട്ടുകാർ,ക്ലസ്റ്റർ കൺവീനർമാർ സംബന്ധിച്ചു. അടുത്ത ആഴ്ച സംഘാടക സമിതി യോഗം ചേർന്ന് വിവിധ സബ് കമ്മറ്റികൾക്ക് രൂപം നൽകും.







