കാസര്‍കോട്: തനിച്ച് താമസിക്കുന്ന യുവാവിനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേശ്വരം, മൂടംബയലിലെ പരേതരായ ഹിലാരി ഡിസൂസ- ജയന്ത ഡിസൂസ ദമ്പതികളുടെ മകന്‍ സെറില്‍ ഡിസൂസ (29)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം ആറരമണിയോടെയാണ് സെറിന്‍ ഡിസൂസയെ വീട്ടിനകത്ത് അബോധാവസ്ഥയില്‍ കാണപ്പെട്ടത്. ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ഉടന്‍ മംഗല്‍പ്പാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മഞ്ചേശ്വരം പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സഹോദരങ്ങള്‍: ലവിന, പ്രിയ, പ്രമീള.







