കാസര്‍കോട്: കാസര്‍കോട് നഗരസഭ നെല്ലിക്കുന്നില്‍ നിര്‍മ്മിച്ച പാര്‍ക്ക് ആന്റ് ഷട്ടില്‍ കോര്‍ട്ട് ചെയര്‍മാന്‍ അബ്ബാസ് ബീഗം ഉദ്ഘാടനം ചെയ്തു. അടുത്ത ഘട്ടത്തില്‍ പാര്‍ക്കില്‍ ഓപ്പണ്‍ ജിം ഉപകരണങ്ങള്‍ സ്ഥാപിക്കുമെന്നു ചെയര്‍മാന്‍ പറഞ്ഞു.
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ സഹീര്‍ ആസിഫ്, ഖാലിദ് പച്ചക്കാട്, കൗണ്‍സിലര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍, ഇഖ്ബാല്‍ ബാങ്കോട്, സൈനുദ്ദീന്‍ ബി.എസ്, സിദ്ദീഖ്, ലളിത, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രസാദ് കെ, സി.എ അബ്ദുല്ല കുഞ്ഞി, ബഷീര്‍ ബി.എം.സി, മുസമ്മില്‍ എം.എച്ച്, ഖമറുദ്ദീന്‍, മുസമ്മില്‍ എസ്.കെ സംബന്ധിച്ചു.







