പി പി ചെറിയാന്‍
ഡാളസ് : മാര്‍ത്തോമാ സഭയും സി.എസ്.ഐ സഭകളും തമ്മിലുള്ള ഐക്യം കൂടുതല്‍ സുസുദൃഢമാക്കുന്നതിന്റെ ഭാഗമായി ‘മാര്‍ത്തോമ – സി.എസ്.ഐ. ഏകതാ ഞായര്‍’ 12 ന് ആഘോഷിക്കും .
സഭകള്‍ തമ്മില്‍ സഹകരണത്തിനും ദൈവത്തോടുള്ള ആത്മീയ ബന്ധത്തിനുംആഘോഷം വേഗത നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. ‘ആശയങ്ങള്‍ വ്യത്യാസമുള്ള സഭകള്‍ തമ്മില്‍ ഒരു ദൈവം, ഒരുപാട് സംസ്‌കാരങ്ങള്‍, ഒരേ ദര്‍ശനങ്ങള്‍’ എന്ന ആശയം പ്രാധാന്യം നല്‍കുന്നു..
ഞായറാഴ്ച,നോര്‍ത്ത് അമേരിക്ക മാര്‍ത്തോമാ ഭദ്രാസന പരിധിയില്‍ പെട്ട ഇടവകകളിലും വിപുലമായ ചടങ്ങുകളും പ്രാര്‍ത്ഥനകളും നടക്കും .ആഘോഷത്തിന്റെ ഭാഗമായി ഡാളസ് സൈന്റ്‌റ് പോള്‍സ് മാര്‍ത്തോമാ ചര്‍ച്ചില്‍ ഞായറാഴ്ച നടക്കുന്ന വിശുദ്ധ കുര്‍ബാനക്കു സി എസ് ഐ ഡാളസ് കോണ്‍ഗ്രിഗേഷന്‍ വികാരി റവ രാജീവ് സുകു കാര്‍മീകത്വം വഹിക്കും, സ്‌നേഹ സദ്യയുംഉണ്ടായിരിക്കും.







