കണ്ണൂര്‍: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ (ഇ.കെ വിഭാഗം), കേന്ദ്ര മുശാവറ അംഗവും കണ്ണൂര്‍ ജില്ലാ ട്രഷററുമായ കെ കെ പി അബ്ദുള്ള മുസ്ലിയാര്‍ (77) അന്തരിച്ചു. ചെക്കിക്കുളം, പാലത്തുങ്കരയിലെ വസതിയിലായിരുന്നു അന്ത്യം.
സമസ്ത കണ്ണൂര്‍ താലൂക്ക് പ്രസിഡണ്ട്, ജാമിഅ അസ്അദിയ്യ വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ഇസ്ലാമിക് സെന്റര്‍, വൈസ് പ്രസിഡണ്ട്, കണ്ണൂര്‍ ജില്ലാ സംയുക്ത മുസ്ലീം ജമാഅത്ത് വൈസ് പ്രസിഡണ്ട്, പാലത്തുങ്കര മഹല്ല് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.
പാനൂര്‍, പുതുശ്ശേരി, മാവിലേരി, പുളിങ്ങോം ജമാഅത്തുകളില്‍ ദീര്‍ഘകാലം ദര്‍സ് നടത്തിയിട്ടുണ്ട്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ലിയാര്‍ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്മാര്‍. മക്കള്‍: കെ വി മുഹമ്മദ്, കെ വി അബ്ദുല്‍ റഹീം(സി എച്ച് എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍), ആയിഷ. മരുമക്കള്‍: ആയിഷ, മുഹ്‌സീന, ഷമീര്‍ ഹസനി.







