കാസര്‍കോട്: എലിവിഷം കഴിച്ച് ഗുരുതരനിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയിലായിരുന്ന ചെങ്കല്ല് ലോറി ഡ്രൈവര്‍ മരിച്ചു. ദേലംപാടി വില്ലേജിലെ ബെള്ളിപ്പാടി ഹൗസിലെ ബി എച്ച് കിരണ്‍ (36) ആണ് മരിച്ചത്. ഒക്ടോബര്‍ 26ന് വൈകുന്നേരം ഏഴുമണിയോടെ പഞ്ചിക്കല്ല് തൂക്കുപാലത്തിനു സമീപത്ത് നിര്‍ത്തിയിട്ട കാറിനകത്താണ് കിരണിനെ അവശനിലയില്‍ കാണപ്പെട്ടത്. നാട്ടുകാര്‍ ഇയാളെ സുള്ള്യയിലെ കെ വി ജി ആശുപത്രിയില്‍ എത്തിച്ചു. അവിടെ വച്ച് നടത്തിയ പരിശോധനയില്‍ എലിവിഷം കഴിച്ചതാണെന്നു വ്യക്തമായി. നില ഗുരുതരമായതിനാല്‍ മംഗ്‌ളൂരുവിലെ എ ജെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിത്സയില്‍ കഴിയുന്നതിനിടയില്‍ ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌ക്കരിച്ചു. ആദൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വിഷം കഴിക്കാന്‍ ഇടയാക്കിയ കാരണം എന്താണെന്നു വ്യക്തമല്ല. വണ്ണപ്പഗൗഡ- കുസുമാവതി ദമ്പതികളുടെ മകനാണ.് കിരണ്‍. ഭാര്യ: പുനിത. മക്കള്‍: അഭിറാം, ദിയാറാം. തീര്‍ത്ഥന്‍ സഹോദരനാണ്.







