കാസർകോട്: ബെംഗളൂരുവിലുള്ള മകനെ കാണാൻ പോയ പിതാവ് ബസ് യാത്രയ്ക്കിടെ ഹാസനിൽ ഹൃദയാഘാതം മൂലം മരിച്ചു. അണങ്കൂർ ഗവ. ആയുർവേദാശുപത്രിക്കു സമീപം സുനിതാ നിവാസിലെ കെ.കെ.അശോകൻ (73) ആണ് മരിച്ചത്. വ്യാഴാഴ്ച അർദ്ധരാത്രിയിലാണ് സംഭവം. സ്വകാര്യ ബസിൽ രാത്രി പുറപ്പെട്ട അശോകന് ഹാസനിൽ എത്തിയപ്പോൾ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു. ഉടൻ യാത്രക്കാർ ഹാസനിലെ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച രാവിലെ നുള്ളിപ്പാടി ചെന്നിക്കര ശാന്തികവാടത്തിൽ നടക്കും. ഭാര്യ: പരേതയായ സുനിതവല്ലി. മക്കൾ: അനു (യുകെ), അമൃത് (എൻജിനീയർ, ബെംഗളൂരു). മരുമകൾ: സുബീന (ഐടി എൻജി നീയർ). സഹോദരങ്ങൾ: രവീന്ദ്രനാഥ് (ജനസേവാ ഇൻഡസ്ട്രീസ്, അണങ്കൂർ), അനശ്രിയ, പുരുഷോത്തമൻ, നാഗേഷ്, ഭാരതി (റിട്ട. മാനേജർ, കേരള ഗ്രാമീൺ ബാങ്ക്), വിജയലക്ഷ്മി (കാസർ കോട് ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ റിട്ട. പ്രധാ നാധ്യാപിക).







