കാസര്‍കോട്: സോളാര്‍ ഫിറ്റിംഗ് ജോലിക്കിടയില്‍ തലകറങ്ങി വീണ് യുവാവിനു ദാരുണാന്ത്യം. സീതാംഗോളി, മുഖാരിക്കണ്ടത്തെ പരേതരായ കേശവ- ജയന്തി ദമ്പതികളുടെ മകന്‍ ഹര്‍ഷരാജ് (27)ആണ് മരിച്ചത്. സഹോദരി അര്‍ച്ചനയുടെ കൂടെ നീര്‍ച്ചാല്‍, മാടത്തടുക്കയിലെ വീട്ടിലായിരുന്നു താമസം. സീതാംഗോളിയിലെ ഒരു ഷോപ്പിലെ ജീവനക്കാരനായിരുന്നു ഹര്‍ഷരാജ്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിയോടെ നീര്‍ച്ചാല്‍, രത്‌നഗിരിയിലെ ഒരു വീട്ടില്‍ സോളാര്‍ ഫിറ്റിംഗ് ജോലിക്കിടയില്‍ തലകറങ്ങി വീഴുകയായിരുന്നു. ഉടന്‍ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിലും പിന്നീട് മംഗ്‌ളൂരുവിലെ എ ജെ ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഹര്‍ഷരാജിന്റെ മരണത്തില്‍ ബദിയഡുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

 
								






