തൃശൂര്‍: നവജാത ശിശുവിനെ ബാഗിലിട്ട് ക്വാറിയില്‍ ഉപേക്ഷിച്ചു. ആറ്റൂര്‍ സ്വദേശിനി സ്വപ്നയാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. സ്വപ്ന ഗര്‍ഭിണിയായത് വീട്ടുകാര്‍ അറിഞ്ഞിരുന്നില്ല. എട്ടാം മാസം അബോര്‍ഷന് വേണ്ടിയുള്ള ഗുളിക കഴിച്ചിട്ടും പ്രസവിക്കുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി ക്വാറിയില്‍ ഉപേക്ഷിച്ചു. യുവതി ആശുപത്രിയില്‍ ചികിത്സ തേടിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. രണ്ടാഴ്ച മുമ്പാണ് സംഭവം. പാലക്കാട് കൂനത്തറ ത്രാങ്ങാലിയിലെ ക്വാറിയില്‍ നിന്നും കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. യുവതിയുടെ സഹോദരനാണ് ക്വാറിയില്‍ ബാഗ് ഉപേക്ഷിച്ചത്. എന്നാല്‍ ബാഗില്‍ കുട്ടി ഉണ്ടെന്ന് അറിയില്ലായിരുന്നു എന്നാണ് സഹോദരന്‍ പറഞ്ഞത്. സംഭവത്തില്‍ ചെറുതുരുത്തി പൊലീസ് കേസെടുത്തു. പ്രസവാനന്തരം കുട്ടി മരിച്ചിരുന്നോ എന്നത് പൊലീസ് പരിശോധിക്കുന്നു.








