ചിക്കാഗോ: ഹൈദരാബാദില്‍ 1,56,000 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ അമേരിക്കയിലെ ബഹുരാഷ്ട്ര കമ്പനിയായ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്റര്‍ ബുധനാഴ്ച പ്രവര്‍ത്തനമാരംഭിച്ചു. അമേരിക്കയിലെ മക്‌ഡോണാള്‍സിന്റെ അമേരിക്കക്കു പുറത്തുള്ള ഏറ്റവും വലിയ ഓഫീസാണിത്. സാങ്കേതിക വിദ്യ, ഡാറ്റ അലറിറ്റിക്‌സ്, ധനകാര്യം, മറ്റ് ഡൊണാള്‍ഡിന്റെ ലോകമെമ്പാടുമുള്ള ബിസിനസ്, നിര്‍ണ്ണായകമായ മറ്റു തന്ത്രപ്രധാന പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത് ഇവിടെയാണ്്.
കമ്പനിയുടെ ഇന്നവേഷന്‍, എന്റര്‍പ്രൈസസ് പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആഗോളഹബ്ബാണിത്. 1200ത്തിലധികം പ്രൊഫഷണലുകള്‍ നേരിട്ട് ഇവിടെ ജോലി ചെയ്യും. വാണിജ്യ റിയല്‍ എസ്‌റ്റേറ്റ്, ലോജിസ്റ്റിക്‌സ്, പ്രൊഫഷണല്‍ സേവനങ്ങള്‍ ഉള്‍പ്പെടെയുള്ള അനുബന്ധ മേഖലകളില്‍ സ്ഥാപനം തരംഗമുണ്ടാക്കുമെന്നും മേഖലയിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.








