കാസര്‍കോട്: ഭീമനടിയില്‍ യുവാവിനെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നര്‍ക്കിലക്കാട് താമസിക്കുന്ന കൊല്ലം, ചിറക്കര, കിഴക്കാതിലിലെ കെ സുരേഷ് (46) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഭീമനടി ടൗണിലെ ചാലിനു സമീപത്തെ മരത്തിലാണ് മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ചിറ്റാരിക്കാല്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. വിവാഹ ശേഷം നര്‍ക്കിലക്കാട്ടായിരുന്നു സുരേഷ് താമസം.







