മുഹിമ്മാത്ത് ഉറൂസും സനദ് ദാനവും ജനുവരിയില്‍

പുത്തിഗെ: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ ഇരുപതാം ഉറൂസും സനദ്ദാനവും ജനുവരി 29,30,31 തീയ്യതികളില്‍ നടക്കും. കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ ഉറൂസ് പ്രഖ്യാപനം നടത്തി. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുള്ള ഫൈസി അധ്യക്ഷത വഹിച്ചു.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി ഉദ്ഘാടനം ചെയ്തു. ഹുസൈന്‍ സഅദി, സയ്യിദ് അലവി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അബ്ദുല്‍ കരീം ഹാദി തങ്ങള്‍, എ ബി മൊയ്ദു സഅദി …

കുമ്പളയിലെ ട്രാഫിക് പരിഷ്‌കരണം: ലീഗ് പഞ്ചായത്ത് ഭരണസമിതിക്കെതിരെ ലീഗ് വ്യാപാരി നേതാവ് നാട്ടുകാരുമായി ചേര്‍ന്നു പ്രക്ഷോഭത്തിന് തയാറെടുപ്പ്

കുമ്പള: പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ആരവം ഉയരുമ്പോള്‍ കുമ്പളയില്‍ ലീഗ് പഞ്ചായത്ത് ഭരണത്തിനെതിരെ ലീഗ് നേതാവായ വ്യാപാരിനേതാവ് പ്രക്ഷോഭത്തിന് തയ്യാറെടുക്കുന്നു. പഞ്ചായത്ത് ഭരണസമിതി ടൗണില്‍ നടപ്പിലാക്കിയ ട്രാഫിക് പരിഷ്‌കരണത്തിനെതിരെ മര്‍ച്ചന്റ് അസോസിയേഷന്‍ സെക്രട്ടറി സത്താര്‍ ആരിക്കാടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് ഓഫീസ് മാര്‍ച്ചും ഹര്‍ത്താലും നടത്താന്‍ തീരുമാനിച്ചു. ട്രാഫിക് പരിഷ്‌കാരം സംബന്ധിച്ചു പൊതുജനങ്ങളും, വ്യാപാരികളും നല്‍കിയ പരാതികള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ ട്രാഫിക് പരിഷ്‌കരണത്തിന്റെ പോരായ്മകള്‍ അക്കമിട്ടു ചൂണ്ടിക്കാട്ടിയിരുന്നുവെന്നു അറിയിപ്പില്‍ പറഞ്ഞു. പഴയ ബസ്റ്റാന്‍ഡില്‍ യാത്രക്കാരെ ഇറക്കാനും, …

കന്നുകാലികളെ മോഷ്ടിച്ച് ഇറച്ചിയാക്കി വില്‍പ്പന; 2 പേര്‍ അറസ്റ്റില്‍

മംഗ്‌ളൂരു: കന്നുകാലികളെ മോഷ്ടിച്ച് റബ്ബര്‍ തോട്ടത്തിലെ അനധികൃത അറവു കേന്ദ്രത്തില്‍ എത്തിച്ച് ഇറച്ചിയാക്കി വില്‍പ്പന നടത്തുന്ന രണ്ടുപേര്‍ അറസ്റ്റില്‍. ബെല്‍ത്തങ്ങാടി, ബെദ്രബെട്ടുവിലെ അബ്ദുല്‍ നസീര്‍ (36), മിട്ടബാഗിലുവിലെ സക്കറിയ (35) എന്നിവരെയാണ് ഇന്ദബെട്ടു പൊലീസ് ഇന്‍സ്‌പെക്ടര്‍ സുബ്ബയുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. അറവു കേന്ദ്രത്തില്‍ നിന്നു 91 കിലോ ഇറച്ചിയും ആയുധങ്ങളും പിടികൂടി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ഇരുവരും പിടിയിലായത്. കശാപ്പ് നിരോധന നിയമം, കന്നുകാലി സംരക്ഷണ നിയമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് പ്രതികളെ …

മൂക്കുമുട്ടെ ഭക്ഷണം കഴിച്ചു, ബില്ലായത് 10,900 രൂപ, യുവതിയും സുഹൃത്തുക്കളും പണം കൊടുക്കാതെ സ്ഥലംവിട്ടു, ട്രാഫിക് ബ്ലോക്കിൽ കുടുങ്ങി, ഹോട്ടലുടമ പിന്തുടർന്നെത്തി പിടികൂടി

അഹമ്മദാബാദ്: ഹോട്ടലിലെത്തി വയറുനിറയെ ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ. രാജസ്ഥാനിലെ മൗണ്ട് അബുവിലാണ് സംഭവം. 10,900 രൂപയുടെ ഭക്ഷണം കഴിച്ച ശേഷം യുവതിയും സംഘവും പണം നൽകാതെ ഹോട്ടലിൽ നിന്ന് മുങ്ങുകയായിരുന്നു. യുവതി അടക്കം അഞ്ചുപേരടങ്ങുന്ന വിനോദയാത്ര സംഘമാണ് അടിച്ചു പൊളിക്കാൻ ഇറങ്ങിത്തിരിച്ചത്. മൗണ്ട് അബുവിലെത്തിയ ശേഷം ഹാപ്പി ഡേ എന്ന ഹോട്ടലിൽ കയറി വിലയേറിയ ഭക്ഷണം ഓർഡർ ചെയ്യുകയായിരുന്നു. വയറ് നിറയെ അഞ്ചുപേരും കഴിച്ചു. 10900 രൂപ ബില്ലുമായി വെയിറ്റർ …

ഒന്നാം ക്ലാസുകാരിക്ക് അയൽ വീട്ടിലെ വളർത്തു നായയുടെ കടിയേറ്റ് പരിക്ക്, നായ ആക്രമിച്ചത് സ്കൂൾവിട്ട് വീട്ടിലേക്ക് പോകുമ്പോൾ

കാസർകോട്: സ്കൂൾ വിട്ടു വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥിനിയെ അയൽ വീട്ടിലെ വളർത്തു പട്ടികടിച്ചു.ഉദുമ പടിഞ്ഞാർ ജൻമ കടപ്പുറം ഇബ്രാഹിമിൻ്റെ മകൾ ജംസ് സ്കൂളിലെ ഒന്നാം തരം വിദ്യാർഥിനി ഷന ഫാത്വിമക്കാണ് കടിയേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലേക്ക് കയറുന്നതിനിടെ പിന്നാലെ എത്തിയ നായ വീട്ടിൽ കയറി കടിക്കുകയായിരുന്നു. വീട്ടുകാരും അയൽവാസികളും കണ്ടുനിൽക്കെയായിരുന്നു സംഭവം. തലക്കും കാലിനും മുറിവേറ്റ കുട്ടിയെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽവീട്ടിലെ ഭാസ്കരൻ്റെ നായയാണ് കടിച്ചത്. പ്രദേശത്ത് തെരുവ് നായയുടെ ശല്യം …

‘മൊൻത’ കര തൊട്ടു; ആന്ധ്രയിൽ ആറ് മരണം, പരക്കെ കൃഷി നാശം, ചുഴലിക്കാറ്റ് ഒഡിഷയിലേക്ക് നീങ്ങി

ചെന്നൈ: മൊൻത ചുഴലിക്കാറ്റ് ചൊവ്വാഴ്ച വൈകിട്ട് കര തൊട്ടു. ആന്ധ്രപ്രദേശിലെങ്ങും കനത്തമഴ. രാത്രി ഏഴോടെയാണ് ചുഴലിക്കാറ്റ് കരതൊടാൻ തുടങ്ങിയത്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനഡ മേഖലയിൽ മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിൽ വരെ കാറ്റുവീശി. ആയിരക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതിനാൽ കനത്ത ആൾനാശമില്ല. ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആന്ധ്രയിലാകെ 1.76 ലക്ഷം ഹെക്ടർ പ്രദേശത്തെ കൃഷി നശിച്ചു. ഒഡീഷയിൽ തീരദേശ ജില്ലകളിൽ കനത്ത മഴയും മണ്ണിലിടിച്ചിലുണ്ടായി. മൊൻത ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയിൽ ചെന്നൈ …