കാസര്‍കോട്: നീലേശ്വരം തൈക്കടപ്പുറത്ത് യുവാവിനെ വീടിന് സമീപത്ത പറമ്പിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൈക്കടപ്പുറം സ്‌കൂളിന് സമീപത്തെ ഇ വിജേഷ്(43) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ നീലേശ്വരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നീലേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കുഞ്ഞിരാമന്റെയും നാരായണിയുടെയും മകനാണ്. സഹോദരങ്ങള്‍: രാധ, ശോഭ, പ്രദീപന്‍.







