കാസര്‍കോട്: പുലിക്കുന്ന് ഐവര്‍ ഭഗവതി ക്ഷേത്രത്തില്‍ തുലാപ്പുത്തരി ആഘോഷിച്ചു. മഞ്ജു കാര്‍ന്നോരുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്ന ആഘോഷത്തില്‍ സജീവ ഭക്തജന പങ്കാളിത്തം പ്രകടമായിരുന്നു. ഈ വര്‍ഷത്തെ ആദ്യത്തെ ഉത്സവമായ തുലാംപുത്തരി ഉത്സവം രാവിലെ ഭണ്ഡാര ക്ഷേത്രത്തില്‍ ഇല്ലം നിറയ്ക്കലോടെയാണ് ആരംഭിച്ചത്. ഭണ്ഡാര എഴുന്നള്ളത്ത്, കൊടിയില്‍ വച്ച് കലശാട്ട്, പുത്തരി നിവേദ്യം, എഴുന്നള്ളത്ത്, പ്രസാദ് വിതരണം, അന്നദാനം എന്നിവയും ഉണ്ടായിരുന്നു.
സതീശന്‍ എന്‍, രാജേഷ്, ഗണേഷ് നേതൃത്വം നല്‍കി.







