ബീദര്‍ (കര്‍ണ്ണാടക): ഭാര്യ മരിച്ച് മിനുറ്റുകള്‍ക്കകം ഭര്‍ത്താവും മരിച്ചു. 70 വര്‍ഷക്കാലം ഒന്നിച്ചു സുഖ-ദുഃഖങ്ങള്‍ പങ്കിട്ട ദമ്പതികളുടെ മരണം ഗ്രാമത്തെയും കണ്ണീരിലാഴ്ത്തി. കമല്‍ നഗര്‍ താലൂക്കിലെ മുധോള്‍ സ്വദേശികളായ ഗുണ്ടപ്പ ഹോഡേജ് (85), ഭാര്യ ലക്ഷ്മിഭായ് (83) എന്നിവരാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ മരണപ്പെട്ടത്. വാര്‍ധക്യ സഹജമായ അസുഖത്തിനു ചികിത്സയിലായിരുന്ന ലക്ഷ്മിഭായി ആണ് ആദ്യം മരണത്തിനു കീഴടങ്ങിയത് ഈ വിരമറിഞ്ഞ ഗുണ്ടപ്പ ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരിച്ചത്. വിവരമറിഞ്ഞ് ഗ്രാമവാസികള്‍ വീട്ടിലെത്തി ഇരുവര്‍ക്കും അന്ത്യാഞ്ജലിയര്‍പ്പിച്ചു.







