കാസര്‍കോട്: സിപിഎം അച്ചാംതുരുത്തി ബ്രാഞ്ച് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അച്ചാംതുരുത്തിയിലെ അഴീക്കോടന്‍ സ്പോര്‍ട്‌സ് ക്ലബ്ബ്, സ്വദേശാഭിമാനി കലാലയത്തിന് നേരെ പടക്കം എറിഞ്ഞു. പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന്് സിപിഎം ആരോപിച്ചു. കണ്ണൂരിലെ വള്ളുവന്‍ കടവില്‍ ഞായറാഴ്ച നടന്ന ജലോത്സവത്തില്‍ വിജയം നേടിയെന്ന് അവകാശപ്പെട്ടാണ് ക്ലബ്ബിന് നേരെ ഞായറാഴ്ച രാത്രി ആക്രമണം നടന്നത്. ചെറുക്കാനെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ആക്രമണം നടത്തിയെന്നും പരാതിയുണ്ട്. പരിക്കേറ്റ ഡിവൈഎഫ്‌ഐ നേതാവ് ബബിത ജിബിനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ചന്തേര പൊലീസ് അന്വഷണം ആരംഭിച്ചു.







