തിരുവനന്തപുരം: പിഎംശ്രീയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് പിന്നാലെ സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിട്ടു കണ്ടു. സിപിഐ ആസ്ഥാനത്തെത്തിയ ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ കണ്ട് ചര്‍ച്ച നടത്തി. പിഎംശ്രീയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
ചര്‍ച്ച പോസിറ്റീവ് ആയിരുന്നോ എന്ന ചോദ്യത്തിന്, ‘എല്ലാ പ്രശ്‌നങ്ങളും തീരും’ എന്നായിരുന്നു മറുപടി.
മന്ത്രി ജി ആര്‍ അനിലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തിരുന്നു. സിപിഎം നിര്‍ദേശ പ്രകാരമാണ് വി ശിവന്‍കുട്ടി അനുനയം നീക്കം നടത്തിയത്. പിഎംശ്രീയില്‍ കടുത്ത നിലപാടാണ് സിപിഐയുടെ ഭാഗത്ത് നിന്നുണ്ടായത്. മുന്നണി മര്യാദകളുടെ ലംഘനമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിനോയ് വിശ്വം ഇതിനെ വിശേഷിപ്പിച്ചത്. അടിയന്തര യോഗവും സിപിഐ ചേര്‍ന്നിരുന്നു. വിദ്യാഭ്യാസ മന്ത്രിയെയാണ് വിഷയത്തില്‍ സിപിഐ ഏറ്റവും അധികം കുറ്റപ്പെടുത്തുന്നത്. അതേ മന്ത്രിയെ തന്നെ നേരിട്ടിറക്കി സമവായത്തിന് ശ്രമിക്കുകയാണ് സിപിഎം നേതൃത്വം.







