“എറ്റോർത്തവസ്താറ്റിൻ കാൽസിയം ടാബ്ലെറ്റുകൾ” അടങ്ങിയ 140,000-ലേറെ ബോട്ടിലുകൾ തിരിച്ചു വിളിച്ചു

പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി :അമേരിക്കൻ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ് ഡി എ) എറ്റോർത്തവസ്താറ്റിൻ കാൽസിയം ടാബ്ലെറ്റുകളുടെ 140,000-ലേറെ ബോട്ടിലുകൾ തിരിച്ചു വിളിച്ചു.ഈ മരുന്ന്, കോളസ്ട്രോൾ കുറയ്ക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിൻ വിഭാഗത്തിൽ പെടുന്നതാണ്. ലിപിറ്റോർ എന്ന പേരിൽ വ്യാപകമായി അറിയപ്പെടുന്ന ജനറിക് ഉൽപ്പന്നമാണിത് .

എറ്റോർത്തവസ്താറ്റിൻ കാൽസിയം ടാബ്ലെറ്റുകൾ 10എംജി, 20എംജി, 40എംജി, 80എംജി ഡോസുകളിലുള്ളവയും വിവിധ ലോട്ടുകളും എക്സ്പയറേഷൻ തീയതികളുമായി തിരിച്ചുവിളിച്ചിട്ടുണ്ട്.

ഈ മരുന്നിന്റെ ഏതെങ്കിലും ബോട്ടിൽ ഉപയോഗിച്ചുകൊണ്ടിരിക്കുന്നത് കണ്ടെത്തിയാൽ, അത് എടുക്കാതിരിക്കണമെന്നും പകരം, ആരോഗ്യ പ്രൊഫഷണലിനോ ഫാർമസിയെയോ ബന്ധപ്പെട്ടു മ്പാട്ടി വാങ്ങണമെന്നും നിർദ്ദേശിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page