ചെറുവത്തൂര്‍: ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തല്‍കാല്‍ നാട്ടല്‍ കര്‍മ്മം കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സി.കെ സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. കുട്ടമത്ത് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്തംഗം രാജേന്ദ്രന്‍ പയ്യാടക്കത്ത് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ.ടി ഗീത സ്വാഗതവും ഹെഡ്മാസ്റ്റര്‍ കെ. കൃഷ്ണന്‍ നന്ദിയും പറഞ്ഞു. വാര്‍ഡ് മെമ്പര്‍ പി.വസന്ത, മുകേഷ് ബാലകൃഷ്ണന്‍, ലത്തീഫ് നീലഗിരി, പ്രകാശന്‍ മുണ്ടക്കണ്ടം, എം. ദേവദാസ്, വി. ഹേമമാലിനി തുടങ്ങിയവര്‍ സംസാരിച്ചു. നവംബര്‍ ഒന്നു മുതല്‍ ആറുവരെ നീണ്ടു നില്‍ക്കുന്ന ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവത്തിനുള്ള ഒരുക്കങ്ങള്‍ കുട്ടമത്ത് പുരോഗമിക്കുന്നു.
