കാസര്‍കോട്: കമ്പല്ലൂരിന് സമീപം കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് ഏഴു പേര്‍ക്ക് പരിക്ക്. കമ്പല്ലൂര്‍ ചെമ്മരംകയം സ്വദേശികളായ ആല്‍ബിന്‍, മാര്‍വല്‍, സാജോ, റിജില്‍, സുജിന്‍, പാണത്തൂരിലെ സോജിന്‍, പയ്യാവൂരിലെ സിന്‍സി എന്നിവര്‍ക്കാണ് പരിക്ക്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ കമ്പല്ലൂര്‍ നെടുങ്കല്ല് പാലത്തിന് സമീപമാണ് അപകടം നടന്നത്. ബന്ധുവിന്റെ വിവാഹ സല്‍ക്കാര ചടങ്ങ് കഴിഞ്ഞ് തിരിച്ചുപോവുകയായിരുന്ന സംഘമാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫയര്‍ഫോഴ്‌സും പൊലീസും നാട്ടുകാരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
