കാസർകോട്: പണിക്ക് പോയി കാണാതായ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തി. ഇടയിലെക്കാട് എകെജി ജംക്‌ഷനടുത്തെ ഒ.പവിത്ര(54)നാണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആയിറ്റി വയോജന മന്ദിരത്തിനടുത്തെ ഉപ്പട്ടിക്കണ്ടലിൽ തൂങ്ങി മരിച്ചനി ലയിൽ കണ്ടെത്തുക യായിരുന്നു. കഴിഞ്ഞ ദിവസം ഇയാളെ കാണാതായിരുന്നു. പണിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പവിത്രനെ രാത്രിയായിട്ടും കാണാത്തതിനെ തുടർന്ന് പൊലീസിൽ മകൻ പരാതി നൽകിയിരുന്നു. ബുധനാഴ്ച്ച നടത്തിയ തിരച്ചിലിലാണു മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പരിയാരം ഗവ.മെ ഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം ഇന്നു നടക്കും.ഇടയിലെക്കാട്ടെ പരേതനായ എ.കെ.അമ്പുവിന്റെയും ഒ.ല ക്ഷ്മിയുടെയും മകനാണ്. ഭാര്യ: സവിത (എട്ടിക്കുളം), മക്കൾ: അഖിത (നഴ്സിങ് വിദ്യാർഥിനി, മംഗളൂരു), അവിനാശ് (പ്ലസ്‌ടു വി ദ്യാർഥി, ജിഎ ച്ച്എസ്എസ് ഉദിനൂർ). സഹോദരങ്ങൾ: വേണു, സത്യൻ, ശ്രീദേവി, രഘു.
