കണ്ണൂര്‍: മയക്കുമരുന്ന് ഉപയോഗിക്കാന്‍ സമ്മതിക്കാത്തതിന് മധ്യവയസ്‌കനെ കണ്ണില്‍ മുളകുപൊടി വിതറി കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു. പള്ളിക്കുന്ന് പൊടിക്കുണ്ട് ചാലില്‍ വീട്ടില്‍ കെ.സി രാജേഷ് (51)ആണ് അക്രമത്തിനിരയായത്. കഴിഞ്ഞ ദിവസം പൊടിക്കുണ്ട് കള്ളുഷാപ്പില്‍ വച്ച് പൊടിക്കുണ്ടിലെ സമിത്ത് അക്രമിച്ചുവെന്നാണ് പരാതി. കള്ളുഷാപ്പില്‍ രാജേഷ് മദ്യപിച്ചുകൊണ്ടിരിക്കെയാണ് അക്രമിച്ചത്. ജോലി സ്ഥലത്ത് മയക്കുമരുന്ന് ഉപയോഗിക്കുന്നത് രാജേഷ് വിലക്കിയ വിരോധമാണത്രെ അക്രമത്തിന് കാരണം. ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
