തൃശൂര്‍: എരുമപ്പെട്ടിയില്‍ കുപ്പിയുടെ അടപ്പ് വിഴുങ്ങി നാലുവയസുകാരന് ദാരുണാന്ത്യം. ആദൂര്‍ കണ്ടേരി വളപ്പില്‍ ഉമ്മര്‍ മുഫീദ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഹല്‍ ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടുകൂടി വീട്ടില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനിടയില്‍ കുപ്പിയുടെ മൂടി വിഴുങ്ങിയാണ് മരണം സംഭവിച്ചത്. വീട്ടുകാര്‍ കാണുമ്പോള്‍ കുട്ടി ശ്വാസം കിട്ടാതെ കിടക്കുന്ന അവസ്ഥയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തൊണ്ടയില്‍ മൂടി കുടുങ്ങി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ കുഞ്ഞ് മൂടി വിഴുങ്ങിയതായിരിക്കാമെന്നും ശ്വാസംമുട്ടി മരിച്ചതാകാമെന്നുമാണ് ആശുപത്രി അധികൃതരുടെ പ്രാഥമിക നിഗമനം.








