കണ്ണൂര്‍: അഴിക്കോട്ട് തിമിംഗലത്തിന്റെ ജഡം കരക്കടിഞ്ഞു. അഴിക്കോട് നീര്‍ക്കടവ് ശിവജി മുക്കില്‍ വ്യാഴാഴ്ച രാവിലെയാണ് തിമിംഗലത്തിന്റെ ജഡം കണ്ടെത്തിയത്. മത്സ്യബന്ധനത്തിനെത്തിയ തൊഴിലാളികളാണ് കടല്‍ത്തീരത്ത് തിമിംഗലത്തിന്റെ ജഡം ആദ്യം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ നിലയിലാണ് ജഡം. തിമിംഗലത്തെ മറവു ചെയ്യുന്നതിന് അധികൃതര്‍ നീക്കമാരംഭിച്ചിട്ടുണ്ട്.
