മണൽ- മഡ്ക്ക മാഫിയയെ നിലയ്ക്ക് നിർത്തിയ കുമ്പള പൊലീസ് ഇൻസ്പെക്ടറെ സ്ഥലം മാറ്റിയ നടപടി: അമർഷം പുകയുന്നു
കാസർകോട്: 15 വർഷക്കാലമായി കുമ്പള പൊലീസ്റ്റേഷൻ പരിധിയിൽ സജീവമായിരുന്ന മണൽ-ചൂതാട്ട മാഫിയയെ അമർച്ച ചെയ്ത പൊലീസ് ഇൻസ്പെക്ടർ പി.കെ. ജിജേഷിനെ സ്ഥലം മാറ്റിയ നടപടിക്കെതിരെ ജനങ്ങൾക്കിടയിൽ അമർഷം പുകയുന്നു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി വിവിധ പൊലീസ് സ്റ്റേഷനുകളിലെ ഇൻസ്പെക്ടർന്മാരെ സ്ഥലം മാറ്റിയ കൂട്ടത്തിലാണ് ജിജേഷിനെയും മാറ്റിയത്. തെരഞ്ഞെടുപ്പു കാലത്ത് സ്വന്തം താലൂക്ക് പരിധിയിലെ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യാൻ പാടില്ലെന്നാണ് കീഴ് വഴക്കവും നിയമവും . എന്നാൽ കോഴികോട്, ബേപ്പൂർ സ്വദേശിയായ …