കാസര്‍കോട്: ബ്ലൈസ് തളങ്കര മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ ദക്ഷിണേന്ത്യ ദഫ് മത്സരത്തില്‍ ത്വയ്ബ കരേക്കാട് മലപ്പുറം ജേതാക്കളായി. കസ്വ മലപ്പുറം രണ്ടാം സ്ഥാനവും അല്‍ ജസീറ ഉള്ളാള്‍ മൂന്നാം സ്ഥാനവും നേടി. വിജയികള്‍ക്ക് ബ്ലൈസ് തളങ്കര ഉപദേശക സമിതി അംഗം ഹാജി അസ്ലം പടിഞ്ഞാര്‍ ട്രോഫിയും ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. ചടങ്ങില്‍ അസ്ലം പടിഞ്ഞാര്‍, ഹാഷിം ബാങ്കോട്, മമ്മി, ഫൈസല്‍, കണ്ടത്തില്‍ മദ്രസ്സ ദഫ് സംഘം എന്നിവരെ അനുമോദിച്ചു. ബ്ലൈസ് പ്രസിഡന്റ് നൗഫല്‍ തായല്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സിദ്ദീഖ് ചക്കര, ലുഖ്മാന്‍ തളങ്കര, ടി.എ ഷാഫി, ഇബ്രാഹിം ബാങ്കോട്, ജാഫര്‍ കമാല്‍, താജുദ്ദീന്‍ കെ.കെ പുറം, സദര്‍ മുഅല്ലിം അര്‍ഷാദ് മൗലവി, ഹാരിസ് ടി.ഐ, സുബൈര്‍ യു.എ, ഹാഫിസ്, സവാദ്, അഷ്‌റഫ് ടാം, അബ്ദുല്‍ ഖാദര്‍ ഉമ്പു, മാലു കുണ്ടില്‍, അന്‍വര്‍, നുറുദ്ദീന്‍, നവാസ് നാച്ചു, മഹമൂദ്, സാദിഖ്, സഹദ് സി.എം, ഷുഹൈബ് സ്വയ്യു,ഹസ്സന്‍ പതിക്കുന്നില്‍ പ്രസംഗിച്ചു.
