കാസര്‍കോട്: അരനൂറ്റാണ്ടുകാലം സഅദിയയെ നയിച്ച താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ബുഖാരി ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എംഎ അബ്ദുല്‍ ഖാദര്‍ മുസ്ല്യാരുടെയും ആണ്ടുനേര്‍ച്ച 20, 21 തീയ്യതികളില്‍ സഅദാബാദില്‍ നടക്കും.
ആത്മീയ സംഗമം, സിയാറത്ത്, ഉദ്ഘാടന സംഗമം, മുഅല്ലിം സമ്മേളനം, സാംസ്‌ക്കാരിക സംഗമം, ദിഖ്ര്‍ ഹല്‍ഖ, റാത്തീബ്, പണ്ഡിത സംഗമം, പ്രവാസി സംഗമം, അലുംനിമീറ്റ്, പ്രാസ്ഥാനിക സംഗമം, ഖത്തമുല്‍ഖുര്‍ ആന്‍ മജ്ലിസ്, സനദ്ദാന സമ്മേളനം എന്നിവ ഉണ്ടാവും. കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, മറ്റു മതപണ്ഡിതന്മാര്‍, മന്ത്രിമാര്‍, എം പി, എം എല്‍ എ മാര്‍, സാംസ്‌ക്കാരിക നായകന്‍മാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കുമെന്നു ഭാരവാഹികളായ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, പള്ളങ്കോട് അബ്ദുല്‍ ഖദാര്‍ മദനി, കൊല്ലമ്പാടി അബ്ദുല്‍ഖാദര്‍ സഅദി,മുല്ലച്ചേരി അബ്ദുല്‍ ഖാദര്‍ ഹാജ്, സി എല്‍ ഹമീദ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.







