കണ്ണൂർ: മട്ടന്നൂരിൽ നിന്നും 4 ദിവസം മുന്‍പ് കാണാതായ യുവാവിനെ റോഡരികിലെ ആളൊഴിഞ്ഞ പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മട്ടന്നൂര്‍ ഹയർസെക്കൻഡറി സ്കൂളിന് സമീപത്തെ സിദ്ധാര്‍ത്ഥാണ് (20) മരിച്ചത്.ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മട്ടന്നൂര്‍ പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മാറ്റി. ഒരു കടയിൽ ജോലി ചെയ്തിരുന്ന യുവാവിനെ തിങ്കളാഴ്ച ഉച്ചയോടെയാണ് കാണാതായത്. കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് റോഡരികിലെ കാടിനുള്ളിൽ മൃതദേഹം കണ്ടെത്തുന്നത്.സിദ്ധാര്‍ത്ഥ് ഓടിച്ചിരുന്ന ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്രദേശത്ത് റോഡരികില്‍ കണ്ടിരുന്നു ഇതേ തുടര്‍ന്നാണ് പൊലിസ് വ്യാപകമായി തെരച്ചില്‍ നടത്തിയത്.സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വീട്ടിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ 11. 30നു പെറോറ നിദ്രാലയത്തിൽ സംസ്കരിക്കും. കെ ദിനേശിന്റെയും ഭവിഷയുടെയും മകനാണ്. സഹോദരൻ സായന്ത്.
