കാസര്‍കോട്: 67-ാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സ്വര്‍ണക്കപ്പ് വിളംബര ഘോഷയാത്ര നീലേശ്വരത്തുനിന്ന് ആരംഭിച്ചു. ഒളിമ്പിക്‌സ് മാതൃകയില്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കായിക മേളയുടെ ആവേശത്തിന് തിരികൊളുത്തിയാണ് നീലേശ്വരം ഇഎംഎസ് സ്റ്റേഡിയത്തില്‍ നിന്നും വിളംബര ഘോഷയാത്ര ആരംഭിച്ചത്. ഈ വര്‍ഷംമുതല്‍ ആദ്യമായി ഏര്‍പ്പെടുത്തിയ സ്വര്‍ണ്ണക്കപ്പ് എം രാജഗോപാലന്‍ എംഎല്‍എ പരീക്ഷാഭവന്‍ ജോയിന്റ് കമീഷണര്‍ ഡോ.ഗിരീഷ് ചോലയിലിന് നല്‍കി പ്രയാണം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ബങ്കളം അനില്‍
തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. കേരള ഭൂപടത്തിന്റെ മാതൃകയിലാണ് സ്വര്‍ണക്കപ്പ് നിര്‍മിച്ചിരിക്കുന്നത്. വിവിധ ജില്ലകളിലൂടെ കടന്നു പോകുന്ന ഘോഷയാത്ര 21 ന് മേളനഗരിയായ തിരുവനന്തപുരത്ത് എത്തിച്ചേരും. കായികമേള 21 ന് വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്യുക. യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടനത്തിന് 4500 കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും 4000 കുട്ടികളുടെ കലാപരിപാടികളും അരങ്ങേറും. മത്സരങ്ങള്‍ 22മുതലാണ് ആരംഭിക്കുക.12 സ്റ്റേഡിയങ്ങളിലായാണ് മത്സരങ്ങള്‍ നടക്കുക.
