ദേളി : 20,21 തീയതികളില്‍ ദേളിയില്‍ നടക്കുന്ന താജുല്‍ ഉലമ – നൂറുല്‍ ഉലമ ആണ്ട് നേര്‍ച്ച സഅദിയ്യ സനദ് ദാന സമ്മേളന പ്രചാരണ സ്‌നേഹസഞ്ചാരം പ്രയാ ണമാരംഭിച്ചു.മാലിക്ദീനാര്‍ സിയാറത്തോടെ ആരംഭിച്ച സഞ്ചാരത്തിനു
ദക്ഷിണ മേഖല യാത്ര സഅദിയ്യ സെക്രട്ടറി കണ്ണവം സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ തങ്ങൾ, സയ്യിദ് അഷ്‌റഫ് തങ്ങള്‍ക്ക് പതാക നൽകി യാത്രയാക്കി.ഉത്തരമേഖല യാത്രക്കു സ്വാഗതസംഘം ചെയര്‍മാന്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ പഞ്ചിക്കലില്‍ നിന്ന് അബ്ദുല്‍ ഫതാഹ് പതാക ഏറ്റുവാങ്ങി.
സയ്യിദ് ജാഫര്‍ സ്വാദിഖ് തങ്ങള്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, സുലൈമാന്‍ കരിവെളളൂര്‍, മുനീര്‍ സഅദി നെല്ലിക്കുന്ന്, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, അഹ്‌മദ് സഅദി ചൊനാട് അഹ്‌മദലി ബെണ്ടിച്ചാല്‍, സിഎംഎ ചേരൂര്‍ ശിഹാബ് പരപ്പ, അശ്ഫാഖ് സഅദി കൊടക്, അബ്ദുല്‍ റഹ്‌മാന്‍ സംബന്ധിച്ചു.







