വാഷിംഗ്ടൺ ഡി.സി.:ഒഹായോയിലെ റിപ്പബ്ലിക്കൻ എം.പി ഡേവ് ടെയ്‌ലറിന്റെ കോൺഗ്രസ് ഓഫിസിൽ സ്വസ്തിക ചിഹ്നം ചേർത്ത അമേരിക്കൻ പതാക കാണപ്പെട്ടതിനെ തുടർന്ന് ക്യാപിറ്റൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ടെയ്‌ലറുടെ ഓഫീസിലുണ്ടായിരുന്ന ഫോട്ടോയിൽ ഒരു ജീവനക്കാരനായ ആൻജലോ എലിയയുടെ പിൻഭാഗത്താണ് വിവാദ പതാക കാമറയിൽ പതിഞ്ഞത്. പതാകയുടെ ചുവപ്പ്-വെളുത്ത വരികളിൽ സ്വസ്തിക രൂപം ചേർത്തുവെന്നു റിപ്പോർട്ടുകളുണ്ട്.
“ഇത് ഞങ്ങളുടെ ഓഫീസിന്റെയും ജീവനക്കാരുടെയും മൂല്യങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അത്യന്തം അപമാനകരമായ ഈ ചിഹ്നത്തെ താൻ അപലപിക്കുന്നു, സംഭവത്തിന് പിന്നാലെ, യുവ റിപ്പബ്ലിക്കൻ നേതാക്കൾ ഹിറ്റ്ലറെയും ഹോളോകോസ്റ്റിനെയും പ്രശംസിച്ച ടെലഗ്രാം ചാറ്റ് വിവാദമായിരുന്നു.
ഫെഡറൽ സർക്കാരിന്റെ പൂട്ട് മൂല ക്യാപിറ്റൽ പൊലീസിന്റെ ഓഫീസ് താൽക്കാലികമായി അടച്ചതായും പിന്നീട് കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്നും പറയുന്നു.







