കാസര്‍കോട്: വൊര്‍ക്കാടി, കൊടല മുഗറു, സുള്ള്യമയില്‍ നിന്ന് 116 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതിയെന്നു സംശയിക്കുന്ന ആള്‍ പൊലീസ് വലയില്‍. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നു.
ഒക്ടോബര്‍ എട്ടിന് രാത്രി പന്ത്രണ്ടരമണിയോടെ ഒരു ഷെഡില്‍ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. ജില്ലാ പൊലീസ് മേധാവി ബി വി വിജയഭരത് റെഡ്ഡിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയിരുന്നത്. ഷെഡില്‍ നാലു ചാക്കുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ചതെന്നു കരുതുന്ന മിനിലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.







