26 ദിവസം പ്രായമായ കുഞ്ഞിനെ വിറ്റതാണോ എന്ന് ആശങ്ക; പടന്നയിലെ ഒരു വീട്ടിൽ കണ്ട കുഞ്ഞ് പിലാത്തറ സ്വദേശിനിയുടേത്, നാട്ടുകാരും പൊലീസും ചോദ്യം ചെയ്തു, പിന്നിൽ അസാന്മാർഗികവും അപമാനഭീതിയും എന്നും സംശയം

കാസർകോട്: കുട്ടികളുണ്ടാവാൻ ഇടയില്ലാത്ത വീട്ടിൽ 26 ദിവസം പ്രായമുള്ള കുഞ്ഞിന്റെ പെട്ടെന്നുള്ള സാന്നിധ്യം നാട്ടുകാരെ അമ്പരപ്പിച്ചു. നാട്ടുകാർക്ക് തോന്നിയ അതിശയം കാട്ടുതീ പോലെ പടർന്നതിനെത്തുടർന്ന് പ്രശ്നത്തിൽ പൊലീസ് ഇടപെട്ടു. കുട്ടിയുടെ യഥാർത്ഥ മാതാവിനെയും വളർത്തമ്മയെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം കുട്ടിയെ യഥാർത്ഥ മാതാവിനു തിരിച്ചു കൊടുത്തതായി അറിയുന്നു. കുഞ്ഞിനെ വിറ്റതാണോ, അല്ലയോ എന്ന് അന്വേഷിക്കുമെന്ന് പറയുന്നു. കുട്ടിയെ വിൽക്കൽ വാങ്ങൽ നടത്തിയതാണെന്ന് പരാതിയില്ല. മാത്രമല്ല ഇത് സംബന്ധിച്ച് പരാതിപ്പെടാൻ ആരും തയ്യാറാകാത്തത് അന്വേഷണത്തെ വഴിമുട്ടിക്കുമോ എന്നു …

ആദ്യം പരിഗണിച്ചിരുന്നത് അർജുനന്റെ വേഷത്തിൽ; മീശയെടുക്കാൻ വിസമ്മതിച്ചതോടെ മഹാഭാരതത്തിലെ കർണ്ണനായി, വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ ഇനി ഓർമ്മയിൽ

മുംബൈ: ബിആർ ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിലെ ഇതിഹാസ കഥാപാത്രം കർണ്ണനെ അനശ്വരമാക്കിയ നടൻ പങ്കജ് ധീർ(68) യാത്രയായി. മാസങ്ങൾക്ക് മുമ്പ് രോഗം മൂർച്ചിച്ചതായും അദ്ദേഹം ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനായതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമായിരുന്നു. ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിൽ ഒന്നായ കർണ്ണൻ എന്ന വേഷമാണ് പങ്കജ് ധീറിനെ പ്രേക്ഷകരുടെ പ്രിയങ്കരനാക്കിയത്.1980കളിൽ ചെറിയ വേഷങ്ങളിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് കടന്നുവന്നതെങ്കിലും മഹാഭാരതമാണ് താരത്തെ ജനപ്രിയനാക്കിയത്.കർണ്ണൻ എന്ന …

മഞ്ചേശ്വരം കോഴക്കേസ്: ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു, നടപടി സർക്കാരിൻ്റെ ഹർജിയിൽ, 30ന് കേസ് വീണ്ടും പരിഗണിക്കും

കാസർകോട്: ഏറെ കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസിൽ ബിജെപി നേതാവ് കെ സുരേന്ദ്രന് ഹൈക്കോടതി നോട്ടീസ് അയച്ചു. വിചാരണ കൂടാതെ കേസിൽ നിന്ന് കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ സമർപ്പിച്ച അപ്പീല്‍ ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് വി.ജി.അരുൺ നോട്ടീസ് അയച്ചത്. സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ സെഷന്‍സ് കോടതി വിധിയില്‍ പിഴവുണ്ടെന്നും നിയമ വിരുദ്ധമാണ് എന്നുമാണ് അപ്പീലില്‍ സര്‍ക്കാരിന്റെ വാദം. പൊലീസ് നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് വിചാരണക്കോടതി തീരുമാനമെടുത്തത്. …

ദക്ഷിണ കന്നഡയില്‍ മഴ ശക്തം; മൂന്നു ദിവസത്തേക്ക് യെല്ലോ അലര്‍ട്ട്

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ മഴ ശക്തി പ്രാപിച്ചു. ബണ്ട്വാള്‍, ബെല്‍ത്തങ്ങാടി, സുബ്രഹ്‌മണ്യ, സുള്ള്യ എന്നിവിടങ്ങില്‍ കനത്ത മഴക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും അനുഭവപ്പെടുന്നു. മൂടല്‍ മഞ്ഞും മേഘാവൃതമായ കാലാവസ്ഥയും രാവിലെ പ്രകടമായിരുന്നു.ശക്തമായ മഴയെത്തുടര്‍ന്നു 18 വരെ തീരപ്രദേശങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 18വരെ കൂടുതല്‍ വ്യാപകമായ മഴയും കാലാവസ്ഥാ വകുപ്പു മുന്നറിയിക്കുന്നു. ഇടിമിന്നലിനെ തുടര്‍ന്നു പലേടത്തും വൈദ്യുതി തടസ്സം അനുഭവപ്പെട്ടിരുന്നു.

അഫ്ഗാന്‍ താലിബാനും പാകിസ്ഥാനും തമ്മില്‍ വെടിവയ്പ്: നിരവധിപേര്‍ കൊല്ലപ്പെട്ടു; വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന മാരക വെടിവയ്പ്

കാബൂള്‍: അഫ്ഗാന്‍ താലിബാനും പാകിസ്ഥാനും തമ്മില്‍ അതിര്‍ത്തി കടന്നു നടത്തിയ മാരക വെടിവയ്പില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും അതിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ബുധനാഴ്ച രാവിലെ ഉണ്ടായ ഭീകര വെടിവയ്പ് ഈ ആഴ്ചയിലെ രണ്ടാമത്തെ ഏറ്റുമുട്ടലായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം ഇരുവിഭാഗങ്ങളും തമ്മില്‍ നടക്കുന്ന ഏറ്റവും മാരക വെടിവയ്പായിരുന്നു. അഫ്ഗാന്‍ താലിബാന്‍ സേന പാകിസ്ഥാന്റെ സേനാ അതിര്‍ത്തി ഔട്ട് പോസ്റ്റ് നശിപ്പിച്ചു. താലിബാന്‍ പോസ്റ്റുകള്‍ അക്രമിക്കാന്‍ പാകിസ്ഥാന്‍ സൈന്യം ഉപയോഗിച്ചിരുന്ന ഒരു ടാങ്ക് പിടിച്ചെടുക്കുകയും ചെയ്തു. പാകിസ്ഥാനിലെ ചാമന്‍ ജില്ലയിലും …

സ്ത്രീകൾക്കെതിരായ അക്രമങ്ങൾ: ജോയിൻറ് കൗൺസിൽ കാസർകോട് ജില്ലാ വനിതാ കമ്മിറ്റി കളക്ടറേറ്റ് മാർച്ച് നടത്തി

കാസർകോട് : സ്ത്രീകൾക്കെതിരെ നടക്കുന്ന നടക്കുന്ന ആക്രമണങ്ങൾ തടയുക ,അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും മറവിൽ നടക്കുന്ന സ്ത്രീവിരുദ്ധ പ്രവർത്തനങ്ങൾ തടയുക,സംഘടന നൽകിയ ഭീമ ഹർജിയിലെ നിവേദനങ്ങളിൽ നടപടി സ്വീകരിക്കുക , തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജോ.കൗൺസിൽ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനമനുസരിച്ചു ജോയിൻറ് കൗൺസിൽ ജില്ലാ വനിതാ കമ്മിറ്റി കളക്ട്രേറ്റ് മാർച്ച് നടത്തി.മാർച്ചു ജോ.കൗൺസിൽ സംസ്ഥാന സെക്രട്ടറി നരേഷ് കുമാർ കുന്നിയൂർ ഫ്ലാഗ് ഓഫ് ചെയ്തു. മഹിളാസംഘം ജില്ലാ സെക്രട്ടറി പി ഭാർഗ്ഗവി ഉദ്ഘാടനം ചെയ്തു.വനിതാ കമ്മിറ്റി ജില്ലാ സെക്രട്ടറി …

ഓടി കൊണ്ടിരുന്ന ലോറിയില്‍ നിന്നു ആസിഡ് ദേഹത്ത് വീണു; ബൈക്ക് യാത്രക്കാരനു ഗുരുതരം

കൊച്ചി: ഓടിക്കൊണ്ടിരുന്ന ടാങ്കര്‍ ലോറിയില്‍ നിന്നു ആസിഡ് ദേഹത്തേയ്ക്ക് തെറിച്ചുവീണ് ബൈക്കു യാത്രക്കാരനു ഗുരുതരം.തോപ്പുംപടി സ്വദേശി ബിനീഷിനാണ് പൊള്ളലേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ തേവര ജഗ്ഷനു സമീപത്താണ് സംഭവം. ലോറി റോഡിലെ കുഴിയില്‍ വീണപ്പോള്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ബിനീഷിന്റെ ദേഹത്തേയ്ക്ക് ആസിഡ് തെറിച്ചുവീണാണ് അപകടം.സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ആസിഡ് ലോറിയില്‍ കൊണ്ടുപോയതാണ് അപകടത്തിനു ഇടയാക്കിയത്. ലോറിയുടെ മുകള്‍ ഭാഗത്തെ അടപ്പ് അടയ്ക്കാതിരുന്നതാണ് അപകടത്തിനു ഇടയാക്കിയത്.എറണാകുളം സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി പ്രസവിച്ചു; മാതാവിന്റെ സുഹൃത്തായ കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

കൊല്ലം: കടയ്ക്കലില്‍ ഒന്‍പതാം ക്ലാസുകാരി പ്രസവിച്ചു. സംഭവത്തില്‍ അമ്മയുടെ സുഹൃത്തായ കണ്ണൂര്‍ സ്വദേശിയെ വാഗമണ്ണിലെ ഒരു ഹോട്ടലില്‍ വച്ച് പൊലീസ് അറസ്റ്റു ചെയ്തു. രണ്ടുവര്‍ഷമായി പെണ്‍കുട്ടിയുടെ അമ്മയുടെ കൂടെയായിരുന്നു അറസ്റ്റിലായ യുവാവ് താമസം.ഹോംനഴ്‌സാണ് പെണ്‍കുട്ടിയുടെ മാതാവ്. ഇവരെ ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ യുവാവ് ഒന്നിച്ചു താമസം ആരംഭിച്ചത്. ജോലി ആവശ്യാര്‍ത്ഥം പോകുന്ന സമയത്ത് പെണ്‍കുട്ടി മാത്രമേ വീട്ടില്‍ ഉണ്ടാകാറുള്ളൂ. ഈ അവസരം മുതലെടുത്താണ് പെണ്‍കുട്ടിയെ യുവാവ് പീഡിപ്പിച്ചത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നു അറിഞ്ഞതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. …

ഉമ്മയെ തെറിവിളിച്ച വിരോധം: യുവാവിനെ കുളത്തിലെറിഞ്ഞു കൊന്നതാണെന്നു തെളിഞ്ഞു, ഉറ്റ സുഹൃത്ത് ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: യുവാവിനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു തെളിഞ്ഞു. ഉറ്റ സുഹൃത്ത് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. നടുവില്‍, പോത്തുക്കുണ്ട് റോഡിലെ വലയിനകത്ത് മിദ്ലാജ് (26), നടുവില്‍, കിഴക്കേക്കവലയിലെ ഷാക്കിര്‍ (26) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈഎസ്പി കെ.ഇ പ്രേമചന്ദ്രന്റെ മേല്‍നോട്ടത്തില്‍ കുടിയാന്മല ഇന്‍സ്പെക്ടര്‍ എം.എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്.നടുവില്‍ പടിഞ്ഞാറെ തറയിലെ വി.പി പ്രജ്വലി(30)നെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ഇവരില്‍ ഷാക്കിര്‍ കൊല്ലപ്പെട്ട പ്രജ്വലിന്റെ അടുത്ത സുഹൃത്താണ്. പൊലീസിനെ ആക്രമിക്കല്‍, കഞ്ചാവ്, അടിപിടി, …

കാസര്‍കോട് പുലിക്കുന്നിലെ ദൈനബി ഹജ്ജുമ്മ അന്തരിച്ചു

കാസര്‍കോട്: പഴയ ബസ്സ്റ്റാന്റിലെ ഫസല്‍ ഫുട്‌വേര്‍ ഉടമ കെ മുഹമ്മദിന്റെ ഭാര്യ പുലിക്കുന്നിലെ ദൈനബി ഹജ്ജുമ്മ (77) അന്തരിച്ചു. മക്കള്‍: സുബൈര്‍ പുലിക്കുന്ന് (ഫസല്‍ ഫുട്‌വേര്‍), ലത്തീഫ്, ഫസല്‍, ആബിദ, നിഷ. മരുമക്കള്‍: സി അബ്ദുല്ല പുലിക്കുന്ന്, വാഹിദ് ചെമ്മനാട്, നൂര്‍ജ, സമീമ, സാജിദ. സഹോദരങ്ങള്‍: സി ഹമീദ്, സി ഉസ്മാന്‍, റുഖിയ, ഹാജറ, പരേതരായ സി മഹ്‌മൂദ്, സി അസീസ്.

അമേരിക്കയിലും വിദ്യാർത്ഥി മർദ്ദനം; ടെക്‌സാസിലെ അന്നാ ഐ.എസ്.ഡി.യിൽ കുട്ടിയെ പരിക്കേൽപ്പിച്ച കേസിൽ അധ്യാപിക അറസ്റ്റിൽ

പി പി ചെറിയാൻ ടെക്സാസ് :ടെക്‌സാസിലെ അന്നാ ഐ.എസ്.ഡി.യിലെ ഹെൻഡ്രിക്സ് എലമെന്ററി സ്‌കൂളിലെ 5 വയസ്സുള്ള പെൺകുട്ടിയെ കയ്യിൽ പിടിച്ച് ഉന്തിയെന്ന പരാതിയിൽ കിൻഡർഗാർട്ടൻ അധ്യാപിക മിക്കേയ്ലാ ബെത്ത് പ്രീസ്റ്റ് അറസ്റ്റിലായി. കുട്ടിയുടെ കൈയിൽ പാടുകൾ കണ്ടതിനെ തുടർന്ന്, അധ്യാപികയെ ഉടൻ സ്‌കൂളിൽ നിന്നു നീക്കം ചെയ്തു. ഇവർക്ക് ഇനി അന്നാ സ്കൂൾ ജില്ലയിൽ ജോലി ഇല്ല. കുട്ടിയുടെ കൈയിൽ സ്പഷ്ടമായ മൂന്ന് വിരലടയാളങ്ങൾ ഉണ്ടായിരുന്നുവെന്നും, ഇത് മറ്റൊരു അധ്യാപിക റീസസ്സിൽ കാണുകയും, സ്കൂൾ അധികൃതരെ അറിയിക്കുകയുമായിരുന്നുവെന്നും …

കുമ്പളയിലെ ട്രാഫിക് പരിഷ്‌കരണം: ടൗണ്‍ ക്ലബ് പ്രശംസ

കുമ്പള: ഗ്രാമപഞ്ചായത്ത് കുമ്പള ടൗണില്‍ നടപ്പിലാക്കിയ പുതിയ ട്രാഫിക് പരിഷ്‌കരണത്തെ കുമ്പള ടൗണ്‍ ക്ലബ് അഭിനന്ദിച്ചു. ടൗണിലെ ഗതാഗതക്കുരുക്ക് അഴിക്കാനും ഹോട്ടലുകള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്താനും ഇത് സഹായിച്ചു. വിശാലമായ കുമ്പള ടൗണ്‍ വികസനം ജനങ്ങള്‍ക്ക് സൗകര്യ പ്രഥമാകും വിധം നടപ്പിലാക്കിയതില്‍ പങ്കാളികളായവരെ ടൗണ്‍ ക്ലബ് അനുമോദിച്ചു.ഇതിനു മുന്‍കൈയെടുത്ത കുമ്പള പഞ്ചായത്തിനെയും പോലീസിനെയും എത്ര പ്രശംസിച്ചാലും മതിയാവില്ലെന്നു ചൂണ്ടിക്കാട്ടി. ടൗണ്‍ ടീമിലെ സമീര്‍ കുമ്പള, ഫവാസ് കുമ്പള, അബ്ദുല്ല പെര്‍വാഡ്, ശിഹാബ് പെര്‍വാഡ്, സിദ്ദിഖ് ആരിക്കാടി, …

കൂറകളെ തുരത്താന്‍ ഉപയോഗിക്കുന്ന ചോക്ക് അകത്ത് ചെന്ന നിലയില്‍; മുളിയാറിലെ 15 കാരന്‍ ആശുപത്രിയില്‍

കാസര്‍കോട്: കൂറകളെയും പാറ്റകളെയും തുരത്താന്‍ ഉപയോഗിക്കുന്ന ചോക്ക് അകത്ത് ചെന്ന നിലയില്‍ 15 കാരന്‍ ആശുപത്രിയില്‍. മുളിയാര്‍ പഞ്ചായത്തില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥിയാണ് കാസര്‍കോട്, നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്നത്. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് ആശുപത്രി അധികൃതര്‍ പൊലീസിനെ അറിയിച്ചിട്ടുള്ളത്.വിഷാംശം ഉള്ള ചോക്ക് എങ്ങനെയാണ് വിദ്യാര്‍ത്ഥിയുടെ വയറ്റില്‍ എത്തിയതെന്നു വ്യക്തമല്ല. ആദൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

റിട്ടയേര്‍ഡ് പ്രധാന അധ്യാപകന്‍ ചിപ്ലുക്കോട്ടെ സി എച്ച് സഞ്ജീവ അന്തരിച്ചു

കാസര്‍കോട്: മുള്ളേരിയ, ബെള്ളൂര്‍, കിന്നിംഗാര്‍, ചിപ്ലുകോട്ടയിലെ റിട്ടയേര്‍ഡ് പ്രധാന അധ്യാപകന്‍ സി എച്ച് സഞ്ജീവ (75) അന്തരിച്ചു. വാണിനഗര്‍, കല്ലപ്പള്ളി, സ്‌കൂളുകളില്‍ അധ്യാപകനായിരുന്നു. കജംപാടി സ്‌കൂളില്‍ നിന്നാണ് പ്രധാന അധ്യാപകനായി വിരമിച്ചത്.ഭാര്യ: ഹേമലത. മക്കള്‍: നവീന്‍, നന്ദശ്രീ, നവ്യശ്രീ. മരുമകള്‍: കീര്‍ത്തി.

ബേത്തൂര്‍പ്പാറയില്‍ കാസര്‍കോട്ടെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ച നിലയില്‍; ആശുപത്രിയില്‍ കൊണ്ടുപോകുന്നതിനിടയില്‍ കാര്‍ മറിഞ്ഞു

കാസര്‍കോട്: കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ബേത്തൂര്‍പ്പാറ, തച്ചറക്കുണ്ടിലെ പരേതനായ ബാബുവിന്റെ മകള്‍ മഹിമ (20)യാണ് മരിച്ചത്.ബുധനാഴ്ച രാവിലെ ഏഴരമണിയോടെയാണ് മഹിമയെ കിടപ്പു മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. ഉടന്‍ താഴെ ഇറക്കി കാറില്‍ ചെര്‍ക്കള, തെക്കേപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് കുതിച്ചു. പടിമരുതില്‍ എത്തിയപ്പോള്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു. മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേയ്ക്ക് മാറ്റി. ബേഡകം പൊലീസ് അന്വേഷണം ആരംഭിച്ചു. …

മല്ലം ബാദിയടുക്കയിലെ സുനന്ദ അന്തരിച്ചു

ബോവിക്കാനം: മല്ലം ബാദിയടുക്ക തറവാട്ടിലെ വിഷ്ണു ഭട്ടിന്റെ ഭാര്യ സുനന്ദ (85) അന്തരിച്ചു.മക്കള്‍: സത്യനാരായണ ഭട്ട്, ഗണപതി ഭട്ട്, സുദര്‍ശന ഭട്ട്, ശ്രീധര ഭട്ട്, സുബ്രഹ്‌മണ്യ ഭട്ട്, വീണ, വസന്തി, വിജയ. മരുമക്കള്‍: സരോജ, ശ്രീലത, വസുധ, അര്‍ച്ചന, ശ്രീനിവാസ ഭട്ട്, ചന്ദു കുട്‌ലു, വിഗ്‌നേശ്വര കെദു ഗോളി, നിത്യാനന്ദ മരുതമൂല.

ഉപ്പളയിൽ എന്‍ സി പി-എസിലേക്ക് പ്രവർത്തക പ്രവാഹം; അബ്ദുൽ അസീസ് മുന്നൂറും നിരവധി പ്രവർത്തകരും എൻസിപി-എസിൽ ചേർന്നെന്നു നേതൃത്വം

മഞ്ചേശ്വരം : ഉപ്പളയിൽ വിവിധ പാർട്ടികളിൽ നിന്ന് നിരവധി പേർ എൻ സി പി എ സ്സിലേക്കു എത്തിക്കൊണ്ടിരിക്കുകയാണെന്നു ഭാരവാഹികൾ അവകാശപ്പെട്ടു. പൊതുപ്രവർത്തകൻ അബ്ദുൽ അസീസ് മുന്നൂറും നിരവധി പ്രവർത്തകരും   എൻസിപി-എസിൽ ചേർന്നു. ഇവരെ ബ്ലോക്ക് കമ്മിറ്റി കൈക്കമ്പയിൽ സ്വീകരി ച്ചു. ബ്ലോക്ക് പ്രസിഡണ്ട് മഹ്മൂദ് കൈക്കമ്പ ഷാൾ അണിയിച്ചു. സുബൈർ പടുപ്പ് ഉദ്ഘാടനം ചെയ്തു, സിദ്ദീഖ് കൈക്കമ്പ, മുഹമ്മദ് ആനബാഗിൽ,അബ്ദുൽ റഹിമാൻ ഹാജി, , കദീജ , , ബദറുദ്ധിൻ , സുരേന്ദ്രൻ പ്രസംഗിച്ചു.

കെനിയന്‍ മുന്‍ പ്രധാനമന്ത്രി എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു

എറണാകുളം: കെനിയന്‍ മുന്‍ പ്രധാനമന്ത്രി റെയില ഒടിങ്കെ (80) എറണാകുളം, കൂത്താട്ടുകുളത്ത് കുഴഞ്ഞു വീണു മരിച്ചു. ശ്രീധരീയം ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ റെയില കുടുംബാംഗങ്ങള്‍ക്കൊപ്പം പ്രഭാത സവാരിക്കിടയിലാണ് കുഴഞ്ഞു വീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നു സംശയിക്കുന്നു. ശ്രീധരീയം ആശുപത്രിയുമായി ദീര്‍ഘകാല ബന്ധമുള്ള റെയില ഒടിങ്കെ മകളുടെ കണ്ണിന്റെ ചികിത്സയ്ക്കാണ് ആറുദിവസം മുമ്പ് കൂത്താട്ടുകുളത്ത് എത്തിയത്. മൃതദേഹം സ്വന്തം രാജ്യത്തേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചു.