തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ദഫ്മുട്ട് അധ്യാപകന്‍ പിടിയില്‍. കോട്ടൂര്‍ കൃഷ്ണഗിരി തൈക്കാവിളയില്‍ ആദിലാ(25)ണ് പിടിയിലായത്. സ്‌കൂളില്‍ ദഫ്മുട്ട് പഠിപ്പിക്കാന്‍ എത്തിയതായിരുന്നു ആദില്‍. പരിചയപ്പെട്ട 14കാരിയെ ഇയാള്‍ കാറില്‍ കയറ്റിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്. വീട്ടിലെത്തിയ പെണ്‍കുട്ടി മാതാവിനോട് കാര്യം പറയുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കിയതറിഞ്ഞ പ്രതി വിദേശത്ത് കടക്കാന്‍ ശ്രമം നടത്തി. ഇതിനിടെയാണ് കാട്ടാക്കട പൊലീസ് ഇയാളെ പിടികൂടിയത്.
