കാസര്‍കോട്: മൈസൂരുവില്‍ നടന്ന അമ്പതാമത് ദേശീയ യോഗാസന സ്‌പോര്‍ട്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ ഷൈജു മുനമ്പത്തിന് കോറസ് മാണിയാട്ടിന്റെ നേതൃത്വത്തില്‍ നാടക ഗ്രാമം കാലിക്കടവില്‍ വരവേല്‍പ്പ് നല്‍കി. തുടര്‍ന്ന് വാദ്യഘോഷത്തോടെ മാണിയാട്ട് നാടക ഗ്രാമത്തിലേക്ക് ആനയിച്ചു. കര്‍ണ്ണാടക സ്റ്റേറ്റ് അമേച്വര്‍ യോഗ സ്‌പോര്‍ട്‌സ് അസോസിയേഷനും യോഗ ഫെഡറേഷനും സംയുക്തമായാണ് മൈസൂരുവില്‍ ചാമ്പ്യാന്‍ഷിപ്പ് സംഘടിപ്പിച്ചത്. കാലിക്കടവില്‍ നടന്ന സ്വീകരണ യോഗം സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധി ടി.വി ബാലന്‍ ഉദ്ഘാടനം ചെയ്തു. സി. നാരായണന്‍, ഉദിനൂര്‍ സുകുമാരന്‍, സി.പി സുജിത്ത്, പി.വി വിനേഷ്, സുലൈമാന്‍ ചന്തേര, തമ്പാന്‍ കീനേരി, അഭിലാഷ്, ടിവി നന്ദകുമാര്‍, സി. രാജേഷ്, ഇ.ഷിജോയ് തുടങ്ങിയവര്‍ സംസാരിച്ചു. കെ. റിലേഷ് സ്വാഗതം പറഞ്ഞു.
