പി പി ചെറിയാൻ
ടെക്സാസ് :അമേരിക്കയിലെ കുടിയേറ്റക്കാർക്കെതിരായ കടുത്ത നടപടികളിൽ ആശങ്ക പ്രകടിപ്പിച്ച് ടെക്‌സാസിലെ എൽ പാസോ ബിഷപ്പ് മാർക്ക് സൈറ്റ്സ്,വത്തിക്കാനിൽ പോപ്പ് ലിയോ 14-മനു മായി ബുധനാഴ്ച കൂടി കാഴ്ച നടത്തി. കുടിയേറ്റ ഭീതിയിൽ കഴിയുന്ന കുടുംബങ്ങൾ എഴുതിയ കത്തുകളും കുടിയേറ്റ ക്കാരുടെ ദുരിതങ്ങൾ ഉൾകൊള്ളുന്ന വീഡിയോയും അദ്ദേഹം പോപ്പിന് കൈമാറി.
പോപ്പ് ലിയോ കുടിയേറ്റക്കാർക്ക് പിന്തുണ അറിയിച്ചതായി വിശപ് പറഞ്ഞു.അമേരിക്കൻ കത്തോലിക്കാ ബിഷപ്പ് കോൺഫറൻസിന്റെ കുടിയേറ്റ സമിതി അധ്യക്ഷനാണ് സൈറ്റ്സ്.
കുടിയേറ്റ സമൂഹങ്ങളിൽ ഭീതി വ്യാപകമാണെന്ന് സൈറ്റ്സ് പറഞ്ഞു. നിയമപരമായി ഉള്ളവരെയും ശിശുക്കളെയും വരെ ഫെഡറൽ ഏജന്റുമാർ പിടികൂടുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. ചില നഗരങ്ങളിൽ ഹെലിക്കോപ്റ്ററുകൾ വഴി താമസകേന്ദ്രങ്ങളിൽ ആക്രമണം നടത്തുകയും, സ്കൂളുകൾക്ക് സമീപം കണ്ണീർ വാതകങ്ങൾ പ്രയോഗിക്കുകയും ചെയ്തതായി ആരോപണമുണ്ട്.