കാസര്‍കോട്: ചെറുവത്തൂര്‍, മടക്കര തുറമുഖത്തിനു സമീപം മണല്‍ വാരല്‍ തോണിയില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാളെ കാണാതായി. എരിഞ്ഞിക്കീല്‍ സ്വദേശി ശ്രീധരനെയാണ് കാണാതായത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന ബാലകൃഷ്ണന്‍ രക്ഷപ്പെട്ടു.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് അപകടം. മണല്‍വാരല്‍ തോണിയിലെ തൊഴിലാളികളാണ് ശ്രീധരനും ബാലകൃഷ്ണനും. മത്സ്യബന്ധനം കഴിഞ്ഞ് മടങ്ങുകയായിരുന്ന ബോട്ടാണ് തോണിയില്‍ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തോണിയില്‍ നിന്നു തെറിച്ചു വീണ ശ്രീധരനെ കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. തീരദേശ പൊലീസും നാട്ടുകാരും തെരച്ചില്‍ തുടരുന്നു.
