കാസര്‍കോട്: കളളുചെത്ത് തൊഴിലാളിയായ യുവാവിനെ വനത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബിരിക്കുളം പരപ്പ ഓമങ്ങാനം സ്വദേശി എ വിനോദ്(41) ആണ് മരിച്ചത്. വീടിന് സമീപത്തെ വനത്തിനുള്ളിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ബുധനാഴ്ച വൈകീട്ട് ചാലില്‍ കുളിക്കാന്‍ പോകുന്നാതായി അറിയിച്ച് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു. രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയിരുന്നു. വെളളരിക്കുണ്ട് പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വ്യാഴാഴ്ച രാവിലെ നടത്തിയ അന്വേഷണത്തിലാണ് പ്ലാച്ചിക്കര വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരത്തെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹതനാണ് വിനോദ്. പരേതനായ അമ്പാടിയുടെയും എ ലക്ഷ്മിയുടെയും മകനാണ്. സഹോദരങ്ങള്‍: എ രാഘവന്‍(പുലയനടുക്കം), എ ചന്ദ്രന്‍, എ സുധാരകരന്‍, എ ജയന്‍(കെഎസ്ഇബി).
