ചെറുവത്തൂര്‍: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരണത്തിന് കീഴടങ്ങി. കയ്യൂര്‍ ക്ലായിക്കോട്ടെ എ ശശികുമാര്‍(43) ആണ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലിരിക്കെ മരിച്ചത്. പ്രവാസിയായിരുന്ന ശശികുമാര്‍ മാതാവിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ചികിത്സയ്ക്കിടെ മാതാവ് മരണപ്പെട്ടു. അതിനിടെ മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരള്‍രോഗം കണ്ടെത്തിയത്. കരള്‍ മാറ്റിവെല്‍ ശാസ്ത്രക്രിയയ്ക്ക് ചെയ്യണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാടുകൈകോര്‍ത്ത് ചികില്‍സാ സമിതി രൂപീകരിച്ച് സഹായം കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ ചെയ്ത് ചികില്‍സയിലിരിക്കെയാണ് മരണം. സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് ക്ലായിക്കോട്ടെ ശ്മശാനത്തില്‍ നടക്കും. കെ.ദാമോദരന്റെയും പരേതയായ നാരായണിയുടെയും മകനാണ്. സഹോദരി: എ ഇന്ദിര.
