എം ബി ബി എസ് സർട്ടിഫിക്കറ്റ് ഉണ്ടാക്കി ചികിത്സ; വ്യാജ ഡോക്ടർ അറസ്റ്റിൽ

പയ്യന്നൂർ: വ്യാജ എം.ബി.ബി.എസ് സര്‍ട്ടിഫിക്കറ്റുണ്ടാക്കി ആള്‍മാറാട്ടം നടത്തി ഡോക്ടറായി ജോലി ചെയ്തയാള്‍ അറസ്റ്റിൽ.അരീക്കോട് ഉറുങ്കാത്തിരി കളത്തില്‍ ഹൗസില്‍ ഷംസീര്‍ ബാബുവിനെയാണ് വളപ്പട്ടണം പൊലീസ് അറസ്റ്ചെയ്തത്. 2023 മാര്‍ച്ച് മാസം മുതല്‍ ആഗസ്ത് മാസം വരെ ഷംസീര്‍ ബാബു പാപ്പിനിശേരി എം.എം ആശുപത്രിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റിലൂടെ ജോലി നേടി പ്രാക്ടീസ് നടത്തിയെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എം. പീയൂഷ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി

കുമ്പളയിൽ റയിൽവേ ട്രാക്കിൽ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു: മരിച്ചതു കാട്ടുകുക്കെ സ്വദേശി ഓട്ടോ ഡ്രൈവർ

കുമ്പള : കുമ്പള റയിൽവേ സ്റ്റേഷനടുത്തു ട്രയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടതു പെർള കാട്ടുകുക്കെ സ്വദേശിയാണെന്നു തിരിച്ചറിഞ്ഞു. മൃതദേഹത്തിൽ നിന്നു ലഭിച്ച എ. ടി.എം. കാർഡിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണു കാട്ടുകുക്കെയിലെ പരേതനായ സീനപ്പ റൈയുടെ മകൻ താരാനാഥ റൈ (46) യാണെന്നു പൊലീസ് കണ്ടെത്തിയത്. ഓട്ടോ ഡ്രൈവറാണ് താരാനാഥ റൈ. എല്ലാവരുമായും സൗഹൃദം പുലർത്തുന്ന സൗമ്യനായ ഇദ്ദേഹത്തിനു സാമ്പത്തികമായോ മറ്റോ പ്രശ്നങ്ങളൊന്നുമുള്ളതായി പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്. ലീലാവതിയാണ് മാതാവ്. ഭാര്യ: സുജാത. മക്കൾ: …

ഇത് വിഷപ്പാമ്പുകളുടെ ഇണചേരല്‍ കാലം; സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട

മുഹമ്മദ് അന്‍വര്‍ യൂനുസ് ഒക്ടോബര്‍ – ഡിസംബര്‍ കാലയളവ് വിവിധയിനം പാമ്പുകളുടെ ഇണചേരല്‍ കാലമാണ്. പൊതുവെ മനുഷ്യരുടെ മുന്നില്‍ പെടാതെ തന്നെ ജനവാസ മേഖലകളില്‍ സുരക്ഷിതരായി ജീവിക്കുന്ന പാമ്പുകള്‍, ഇണചേരല്‍ കാലത്ത് കൂടുതലായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അതിനാല്‍ അവയെ കാണുന്നതിനും അവയുടെ കടിയേല്‍ക്കുന്നതിനും സാധ്യതയേറെയാണ്. പെണ്‍ പാമ്പുകള്‍ പുറപ്പെടുവിക്കുന്ന ഫിറോമോണുകളില്‍ ആകൃഷ്ടരായി ആണ്‍ പാമ്പുകള്‍ അവയെ തേടിയിറങ്ങുകയും, അത്തരത്തില്‍ പലയിടത്ത് നിന്നും ആണ്‍ പാമ്പുകള്‍ ഒരിടത്ത് എത്തിച്ചേരുകയും ഇണചേരല്‍ അവകാശത്തിനായുള്ള ആണ്‍പോരില്‍ ഏര്‍പ്പെടുകയും ചെയ്യും. രാജവെമ്പാലകള്‍ ഇത്തരത്തില്‍ …

കുമ്പള റെയിൽവേ സ്റ്റേഷനടുത്ത് തല വേർപെട്ട നിലയിൽ മൃതദേഹം ; ആളെ തിരിച്ചറിഞ്ഞിട്ടില്ല

കുമ്പള : കുമ്പള റെയിൽവേ സ്റ്റേഷനടുത്ത് ചൊവ്വാഴ്ച വൈകിട്ട് തലയും ഉടലും വേർപെട്ട നിലയിൽ മൃതദേഹം കാണപ്പെട്ടു. തല തലറയിൽ വേ ട്രാക്കിനുളളിലും ഉടൽ ട്രാക്കിനു പുറത്തുമായിരുന്നു.45 വയസ്സ് പ്രായം വരുന്ന പുരുഷൻ്റെ ജഡമാണ് കണ്ടെത്തിയത്. കുമ്പള റെയിൽവേ സ്റ്റേഷനടുത്തെപഴയ റെയിൽവേ ഗേറ്റിനടുത്താണ് മൃതദേഹം കാണപ്പെട്ടത് .വൈകിട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തി യത് .മൃതദേഹത്തിന് അടുത്ത് നിന്ന് താരാനാഥ റൈ എന്ന് പേരുള്ള ഒരു എടിഎം കാർഡ് കണ്ടെത്തിയിട്ടുണ്ട്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. നീലനിറത്തിലുള്ള ജീൻസും കറുപ്പും …

60 വോളം സ്വാമിമാരുടെ നേതൃത്വത്തിൽ ധർമ്മ സന്ദേശയാത്ര കാസർകോട്ടു നിന്നു പ്രയാണമാരംഭിച്ചു; 21 നു തിരുവനന്തപുരത്തെത്തും

കാസർകോട്: സമൂഹത്തെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതികൾക്കും അധാർമ്മികതകൾക്കുമെതിരെ അറുപതോളം സ്വാമിമാരുടെ നേതൃത്വത്തിൽ ധർമ്മ സന്ദേശയാത്ര ആരംഭിച്ചു. കേരള മാർഗനിർദ്ദേശകമണ്ഡലത്തിൻ്റെ ആഭിമുഖ്യത്തിലാരംഭിച്ച യാത്ര 21 നു തിരുവനന്തപുരത്തു എത്തിച്ചേരും. താളിപ്പടപ്പു മൈതാനിയിൽ നടന്ന ധർമ്മ സന്ദേശയാത്ര ഉദ്ഘാടനം മാർഗദർശക മണ്ഡലം പ്രസിഡൻ്റ് സ്വാമി ചിദാനന്ദപുരി വൻ ജനാവലിയുടെ സാന്നിധ്യത്തിൽ നിർവഹിച്ചു. സ്വാമി വിവിക്താനന്ദ സരസ്വതി ആധ്യക്ഷ്യം വഹിച്ചു. മണ്ഡൽ സെക്രട്ടറി സ്വാമി സദ്സ്വരൂപാനന്ദ ,സ്വാമി അയ്യപ്പദാസ് തുടങ്ങി 40 ൽപരം സ്വാമിമാർ യോഗത്തിൽ പങ്കെടുത്തു. സ്വാമിമാരുടെ നേതൃത്വത്തിൽ കറന്തക്കാട്ടു …

ചൊവ്വന്നൂരില്‍ കൊല്ലപ്പെട്ടത് തമിഴ് നാട് സ്വദേശി, തിരിച്ചറിയാനായത് കയ്യിലെ പച്ചകുത്ത്, കൊലപാതം സ്വവര്‍ഗരതിക്കിടെ

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടകക്വാട്ടേഴ്‌സില്‍ കണ്ടെത്തിയ പാതി കത്തിയ മൃതദേഹം ആരുടേതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. തമിഴ് നാട് സ്വദേശി ശിവ(34) ആണ് കൊല്ലപ്പെട്ടത്. ശിവയുടെ ശരീരത്തിലുണ്ടായിരുന്ന പച്ച കുത്തിയ പാടാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. ഭാര്യയുടെ പേരാണ് പച്ചകുത്തിയിരുന്നത്. വീട്ടുകാരെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ടാണ് യുവാവിനെ കൊലപ്പെടുത്തി കത്തിച്ചത്. മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) ആണ് കൊലപ്പെടുത്തിയത്. ഇയാള്‍ സ്വവര്‍ഗാനുരാഗിയാണെന്ന് പൊലീസ് പറയുന്നു. മദ്യം വാഗ്ദാനം ചെയ്തു പ്രലോഭിപ്പിച്ച് സണ്ണി ഇയാളെ തന്റെ വാടക …

ഷോര്‍ട്‌സ് ധരിക്കുന്നത് ഇഷ്ടപ്പെട്ടില്ല; സ്വഭാവത്തില്‍ സംശയവും, ചേച്ചിയെ 18 കാരന്‍ അടിച്ചുകൊന്നു

ചണ്ഡിഗഡ്: ഷോര്‍ട്‌സ് ധരിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ 33 കാരിയായ സഹോദരിയെ 18 കാരന്‍ ബാറ്റുകൊണ്ട് അടിച്ചു കൊന്നു. തിങ്കളാഴ്ചയാണ് ക്രൂരമായ കൊല നടന്നത്. ഹരിയാനയിലെ ഫത്തേബാദിലെ മോഡല്‍ ടൗണില്‍ താമസിക്കുന്ന രാധിക (33) ആണ് കൊല്ലപ്പെട്ടത്. പ്രതിയായ സഹോദരന്‍ ഹസന്‍പ്രീത് (18) സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടു. പഞ്ചാബിലെ മാന്‍സ സ്വദേശിനിയാണ് കൊല്ലപ്പെട്ട രാധിക. 2016 ല്‍ റായ് സിങുമായി രാധികയുടെ വിവാഹം നടന്നു. നിലവില്‍ മോഡല്‍ ടൗണിലാണ് ഇരുവരും വാടകയ്ക്ക് താമസിക്കുന്നത്. സഹോദരിയുടെ വസ്ത്രധാരണത്തില്‍ എതിര്‍പ്പുണ്ടായ സഹോദരന്‍ …

സവാക് ജില്ലാ കമ്മിറ്റി കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു

കാസര്‍കോട്: സ്റ്റേജ് ആര്‍ട്ടിസ്റ്റ്സ് ആന്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് കേരള (സവാക്) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ മാര്‍ച്ചും കുത്തിയിരിപ്പ് സമരവും സംഘടിപ്പിച്ചു. രാത്രി 10 മണിക്ക് ശേഷം മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് നിയന്ത്രിക്കുന്ന നിയമം പിന്‍വലിക്കുക, ക്ഷേമനിധി പെന്‍ഷന്‍ രൂപയായി വര്‍ദ്ധിപ്പിക്കുക. 5000 ആയി വര്‍ദ്ധിപ്പിക്കുക, 60 വയസിന് മുകളിലുള്ള കലാകാരന്മാര്‍ക്ക് ക്ഷേമനിധിയില്‍ അംഗങ്ങളാകാന്‍ വീണ്ടും അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സംസ്ഥാന ജനറല്‍ സെക്രട്ടറി സുദര്‍ശന്‍ വര്‍ണ മാര്‍ച്ച് …

സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് പുരോഗമന കലാസാഹിത്യ സംഘം യാത്ര

കാസര്‍കോട്: പുരോഗമന കലാസാഹിത്യ സംഘം കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 35 അംഗ സംഘം പാലക്കാട് മലപ്പുറം ജില്ലയിലെ സാംസ്‌കാരിക കേന്ദ്രങ്ങളിലേക്ക് യാത്ര ചെയ്തു. കൊല്ലങ്കോട് മുതല്‍ തിരുനാവായ വരെയുള്ള പ്രധാന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചരിത്രപരവും സാംസ്‌കാരികവുമായ വിശേഷങ്ങളെക്കുറിച്ചു അറിവു ശേഖരിക്കുകയും ചെയ്തു.കൊല്ലങ്കോട് ചിങ്ങന്‍ചിറ, മഹാകവി പി അധ്യാപകനായിരുന്ന രാജാസ് ഹൈസ്‌കൂള്‍, തെന്‍മലയുടെ താഴ്വാരത്തെ കാച്ചാം കുറിശ്ശി തുടങ്ങിയ ഇടങ്ങള്‍ സന്ദര്‍ശിച്ചു. എഴുത്തുകാരനും മഹാകവി പി യുടെ സന്തത സഹചാരിയും പുരോഗമന കലാസാഹിത്യ സംഘത്തിന്റെ മുന്‍ സംസ്ഥാന …

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യനടപടി; 2019 ല്‍ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരി ബാബുവിന് സസ്പെന്‍ഷന്‍

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ആദ്യനടപടിയുമായി ദേവസ്വം ബോര്‍ഡ്.2019 ല്‍ വിജയ് മല്യ നല്‍കിയ സ്വര്‍ണം ചെമ്പാണെന്ന് റിപ്പോര്‍ട്ട് നല്‍കിയ ബി മുരാരി ബാബുവിനെ സസ്‌പെന്റ് ചെയ്തു. 2025 ല്‍ സ്വര്‍ണ്ണ പാളി ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കയ്യില്‍ കൊടുത്തുവിടണമെന്ന് മുരാരി ബാബു ഫയലില്‍ നിര്‍ദേശിച്ചിരുന്നു. ഉദ്യോഗസ്ഥ വീഴ്ചയുണ്ടായെന്ന് ദേവസ്വം വിജിലന്‍സിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു. സസ്‌പെന്‍ഷന് പിന്നാലെ ഗുരുതര വെളിപ്പെടുത്തലുമായി മൂരാരി ബാബു രംഗത്തുവന്നു. ചെമ്പെന്ന് രേഖപ്പെടുത്തി …

തളങ്കര പുതിയവളപ്പ് തറവാട് കുടുംബസംഗമം

കാസര്‍കോട്: തളങ്കര പുതിയ വളപ്പ് ശ്രീ ഇളയ ഭഗവതി തറവാട് കുടുംബ സംഗമത്തിനു തളങ്കര ചീരുമ്പ ഭഗവതി ക്ഷേത്രം കാരണവര്‍ നാഗേഷ് കാരണവര്‍, ശ്രീ ഐവര്‍ ഭഗവതി ക്ഷേത്രം കാരണവര്‍ മഞ്ജു കാരണവര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം തെളിച്ചു. ഗണേശന്‍ അടുക്കത്തുബയല്‍ ഉദ്ഘാടനം ചെയ്തു.ഭാസ്‌കര്‍ അഡ്കാര്‍ അധ്യക്ഷത വഹിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ പ്രഭാഷണം നടത്തി. തറവാട് കാരണവര്‍ അശോകന്‍ കെ.ആര്‍, രാജേഷ് എ, വിജയന്‍ കെ.ആര്‍, ശ്യാമള കുഞ്ഞിരാമന്‍, ഗോപാല്‍ അഡ്കാര്‍, മനോജ് കെ.എസ്, അവിനാഷ് കെ, …

സ്വര്‍ണ്ണവ്യാപാരിയെ കാസര്‍കോട് മുതല്‍ കാറില്‍ പിന്തുടര്‍ന്ന് 3.45 കോടി കൊള്ളയടിച്ച കേസ്; സൂത്രധാരന്‍ അറസ്റ്റില്‍

കണ്ണൂര്‍: ദേശീയപാതയില്‍ കാര്‍ തടഞ്ഞു നിര്‍ത്തി മൂന്നേമുക്കാല്‍ കോടി രൂപ കൊള്ളയടിച്ച കേസില്‍ മുഖ്യപ്രതി അറസ്റ്റില്‍. കോഴിക്കോട്, കട്ടിപ്പാറ, പൂവന്‍മലയിലെ കെ വി അഖിലി(34)നെയാണ് വയനാട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.2024 ജൂലായ് 26നാണ് കേസിനാസ്പദമായ സംഭവം. തലശേരിയില്‍ താമസിച്ച് സ്വര്‍ണ്ണവ്യാപാരം നടത്തിവന്നിരുന്ന മൗറൂപ്പി പാണ്ഡുരംഗയാണ് കൊള്ളയ്ക്ക് ഇരയായത്. പഴയ സ്വര്‍ണ്ണം വാങ്ങി മഹാരാഷ്ട്രയില്‍ എത്തിച്ച് വില്‍പ്പന നടത്തി കാറില്‍ മടങ്ങുന്നതിനിടയിലാണ് പാണ്ഡുരംഗയും സഹായിയും അക്രമത്തിനു ഇരയായത്. അഖില്‍ നല്‍കിയ …

‘രാത്രിയില്‍ ഭാര്യ പാമ്പാകും, കടിക്കാന്‍ ശ്രമിക്കും, ഏതുനിമിഷവും താന്‍ കൊല്ലപ്പെട്ടേക്കുമെന്ന് യുവാവ്’; വെളിപ്പെടുത്തലില്‍ ഞെട്ടല്‍, സംഭവം അന്വേഷിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടു

ലഖ്നൗ: രാത്രിയില്‍ ഭാര്യ പാമ്പിന്റെ രൂപംപൂണ്ട് തന്നെ കടിക്കാന്‍ ശ്രമിച്ചുവെന്ന വിചിത്രവാദവുമായി യുവാവ് രംഗത്ത്. ഉത്തര്‍പ്രദേശിലെ സീതാപൂര്‍ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം. ഇത് കേട്ട് ഞെട്ടിയിരിക്കുകയാണ് അധികൃതര്‍. ജനങ്ങളുടെ പരാതികള്‍ ജില്ലാ കളക്ടര്‍ സ്വീകരിക്കുന്ന വേളയില്‍ മഹ്‌മൂദാബാദ് പ്രദേശത്തെ ലോധ്സ ഗ്രാമവാസിയായ മെരാജ് ആണ് ഭാര്യയ്ക്കെതിരെ വിചിത്ര വാദം ഉന്നയിച്ചത്. ‘സര്‍, എന്റെ ഭാര്യ നസീമുന്‍ രാത്രിയില്‍ ഒരു പാമ്പായി മാറി എന്നെ കടിക്കാനായി ഓടിച്ചിട്ടു,ഭാഗ്യത്തിന്റെ പേരില്‍ മാത്രം താന്‍ രക്ഷപ്പെട്ടു. ഭാര്യ എന്നെ പലതവണ …

ചികില്‍സയ്ക്കായി നാടു കൈകോര്‍ത്തു, കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടും ഫലമുണ്ടായില്ല; ക്ലായിക്കോട്ടെ മുന്‍ പ്രവാസിയായ യുവാവ് മരിച്ചു

ചെറുവത്തൂര്‍: ഗുരുതരമായ കരള്‍ രോഗം ബാധിച്ച് കരള്‍മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായ യുവാവ് മരണത്തിന് കീഴടങ്ങി. കയ്യൂര്‍ ക്ലായിക്കോട്ടെ എ ശശികുമാര്‍(43) ആണ് ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിലെ ചികില്‍സയിലിരിക്കെ മരിച്ചത്. പ്രവാസിയായിരുന്ന ശശികുമാര്‍ മാതാവിന് അര്‍ബുദം ബാധിച്ചതിനെ തുടര്‍ന്നാണ് നാട്ടിലേക്ക് മടങ്ങിയത്. ചികിത്സയ്ക്കിടെ മാതാവ് മരണപ്പെട്ടു. അതിനിടെ മഞ്ഞപ്പിത്തബാധയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കരള്‍രോഗം കണ്ടെത്തിയത്. കരള്‍ മാറ്റിവെല്‍ ശാസ്ത്രക്രിയയ്ക്ക് ചെയ്യണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്ന് നാടുകൈകോര്‍ത്ത് ചികില്‍സാ സമിതി രൂപീകരിച്ച് സഹായം കണ്ടെത്തിയിരുന്നു. ശസ്ത്രക്രിയ ചെയ്ത് ചികില്‍സയിലിരിക്കെയാണ് …

വീട്ടിലേക്ക് നടന്നുവരികയായിരുന്ന ബിജെപി നേതാവിനെ ബൈക്കിലെത്തിയ സംഘം വെടിവച്ചു കൊന്നു; സംഭവം ഒഡിഷയില്‍

ഭുവനേശ്വര്‍: ഒഡിഷയിലെ ബര്‍ഹാംപുരില്‍ ബിജെപി നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ പ്രിതാബാഷ് പാണ്ഡ(50)യാണ് ആയുധധാരികളായ അജ്ഞാതരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി 10 മണിയോടെ വീടിന് സമീപത്തുവച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ടംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍തന്നെ എംകെസിജി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ചതായും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി പ്രത്യേകസംഘത്തെ നിയോഗിച്ചു.രാഷ്ട്രീയ ലക്ഷ്യങ്ങളോ വ്യക്തിവൈരാഗ്യമോ ആകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നതെന്ന് പൊലീസ് സൂചിപ്പിച്ചു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് …

ഇരിയ, മുട്ടിച്ചരലില്‍ ബസ് ഡ്രൈവര്‍ക്ക് പാമ്പ് കടിയേറ്റു; സംഭവം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകുന്നതിനിടയില്‍

കാസര്‍കോട്: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് നടന്നു പോവുകയായിരുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് പാമ്പു കടിയേറ്റു. ഇരിയ, മണ്ടേങ്ങാനത്തെ സുരേഷ (45)നാണ് കടിയേറ്റത്. തിങ്കളാഴ്ച സന്ധ്യയോടെ മുട്ടിച്ചരലില്‍ വച്ചാണ് പാമ്പു കടിയേറ്റത്. കാലിനാണ് കടിയേറ്റത്. ഉടനെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പിന്നീട് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. മുഴമൂക്കന്‍ കുഴി മണ്ഡലി എന്ന ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചതെന്നാണ് സംശയിക്കുന്നത്.

പുതുക്കൈയില്‍ വീട്ടമ്മയ്ക്കും വിദ്യാര്‍ഥിക്കും കടന്നല്‍ കുത്തേറ്റു; ഒരാളുടെ നില ഗുരുതരം

കാസര്‍കോട്: നീലേശ്വരം പുതുക്കൈയില്‍ വീട്ടമ്മയ്ക്കും ബന്ധുവായ വിദ്യാര്‍ഥിക്കും കടന്നല്‍ കുത്തേറ്റു. പുതുക്കൈ സ്വദേശിനി ശ്രീലേഖ(55) സഹോദരി പുത്രന്‍ ദേവാനന്ദ്(15) എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇരുവരെയും നീലേശ്വത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീലേഖയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചൊവ്വാഴ്ച രാവിലെ എട്ടു മണിയോടെയാണ് സംഭവം. ശ്രീലേഖ ജോലിക്കും ദേവാനന്ദ് കേന്ദ്രീയ വിദ്യാലയത്തിലേക്കും പോകുന്നതിനായി സ്‌കൂട്ടറില്‍ സഞ്ചരിക്കുമ്പോഴാണ് കടന്നല്‍കൂട്ടം ആക്രമിച്ചത്.

വിവാഹ മോചനത്തിന് ശേഷം മകനെ പാലില്‍ കുളിപ്പിച്ച് മാതാവ്; കേക്ക് മുറിച്ച് യുവാവിന്റെ ആഘോഷം

വിവാഹം പോലെ ഇന്ന് വിവാഹമോചനവും ആഘോഷമായി മാറുന്ന കാലമാണ്. സങ്കടവും വിഷാദവും മാത്രമായി മാറിയ കാലം മാറി. കേക്ക് മുറിച്ച് വിവാഹമോചനം ആഘോഷിക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ കാണാം. എന്നാല്‍ കേക്ക് മുറിച്ച് പാലഭിഷേകം നടത്തി വിവാഹമോചനം ആഘോഷിക്കുന്ന യുവാവിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. 15 പവനും 18 ലക്ഷം രൂപയും നല്‍കിയാണ് താന്‍ വിവാഹ മോചനം നേടിയതെന്ന് യുവാവ് വിഡിയോയില്‍ സൂചിപ്പിക്കുന്നു. മാതാവാണ് യുവാവിനെ പാലില്‍ കുളിപ്പിക്കുന്നത്. ഈ ദൃശ്യത്തോടെയാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് …