കാസർകോട്: 110 കെവി മൈലാട്ടി – വിദ്യാനഗര്‍ ഫീഡറിന്റെ ശേഷി ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള ജോലികള്‍ നടക്കുന്നതിനാൽ വൈദ്യുതി വിതരണം തടസ്സപ്പെടും. ഒക്ടോബര്‍ ആറ് മുതല്‍ 14 വരെ കാസർകോട്, മഞ്ചേശ്വരം താലൂക്കുകളിൽ രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെയാണ് വൈദ്യുതി വിതരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. 110 കെ വി സബ്സ്റ്റേഷനുകളായ വിദ്യാനഗര്‍, മുള്ളേരിയ, കുബനൂര്‍, മഞ്ചേശ്വരം, 33 കെ വി സബ് സ്റ്റേഷനുകളായ അനന്തപുരം, കാസര്‍കോട് ടൗണ്‍, ബദിയടുക്ക, പെര്‍ള എന്നിവിടങ്ങളില്‍ നിന്നുള്ള വൈദ്യുതി വിതരണം ഒക്ടോബർ 14വരെ ഭാഗികമായി തടസ്സപ്പെടുമെന്ന് മൈലാട്ടിയിലെ ലൈന്‍ മെയിന്റനന്‍സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
