കാസര്‍കോട്: കണ്ണൂര്‍ പയ്യാമ്പലത്തിന് പിന്നാലെ നീലേശ്വരം മരക്കാപ്പ് കടപ്പുറത്തും മത്തിച്ചാകര. ഞായറാഴ്ച രാവിലെ 6 മണിക്കും എട്ടരയ്ക്കുമിടയിലാണ് ചാകരയുണ്ടായത്. ചാകരയുടെ വിഡിയോ പ്രചരിച്ചതോടെ നിരവധിയാളുകള്‍ കൂട്ടത്തോടെയെത്തി. ഉല്‍സവപ്രതീതിയാണ് തീരത്തുണ്ടായത്. എത്തിയവര്‍ സഞ്ചികളിലും ചാക്കുകളിലുമായി പിടയ്ക്കുന്ന മത്തി വാരിയിട്ടു. ദൃശ്യങ്ങള്‍ പകര്‍ത്താനും നിരവധി പേര്‍ മരക്കാപ്പ് കടപ്പുറത്തെത്തി. ശനിയാഴ്ച പയ്യാമ്പലത്തും ചാകരയുണ്ടായിരുന്നു. ചെറിയ മത്തിക്ക് വിപണിയില്‍ ഒരു കിലോയ്ക്ക് 50-100 രൂപയാണ് വില.
