കാസർകോട്: ചെറുവത്തൂർ ടൗണിൽ ലോറിയിൽ ഓയിൽ റോഡിലേക്ക് ഒഴുകിയതിന് തുടർന്ന് മണക്കൂറോളം ഗതാഗത കുരുക്ക് ഉണ്ടായി. തുടർന്ന് ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്ന് മണൽ വിതറി ഗതാഗത തടസ്സം നീക്കി. വെള്ളിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. റോഡിൽ ഓയിൽ പരന്നൊഴുകിയതോടെ ഇരുചക്രവാഹനങ്ങൾ തെന്നിവീഴുന്ന സ്ഥിതിയായി. പിന്നാലെ ഗതാഗതവും തടസ്സപ്പെട്ടു. ഒടുവിൽ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. തൊട്ടപ്പുറത്ത് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടത്തിൽ നിന്നും എം സാൻഡ് എത്തിച്ചു റോഡിൽ വിതറുകയായിരുന്നു. നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ ദേശീയപാത വഴി പോകുന്ന വാഹനങ്ങൾ ചെറുവത്തൂർ ടൗണിലൂടെയാണ് കടന്നു പോകുന്നത്. ഓയിൽ മറഞ്ഞതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ടൗണിൽ ഉണ്ടായത്. തൃക്കരിപ്പൂർ ഫയർ സർവ്വീസ് ഉദ്യോഗസ്ഥരായ അസി. സ്റ്റേഷൻ ഓഫീസർ ബെന്നി സി പി, സീനിയർ ഫയർ ഓഫീസർ ദയാൽ പി വി,സേനാംഗങ്ങളായ സത്യൻ, അനിൽകുമാർ, സരിത്, അജിത്, ഹോം ഗാർഡ്മാരായ രമേശൻ, സന്തോഷ് കെ കെ എന്നിവരും നാട്ടുകാരും ചേർന്നാണ് ഗതാഗത തടസ്സം നീക്കിയത്.
