കാസര്‍കോട്: നീലേശ്വരം കോട്ടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പള്ളിക്കര ജനകീയാരോഗ്യ കേന്ദ്രത്തിന് നേരെ സാമൂഹ്യ വിരുദ്ധരുടെ അക്രമം. ആരോഗ്യ കേന്ദ്രത്തിന്റെ ചുമരില്‍ മനുഷ്യ വിസര്‍ജ്യം വലിച്ചെറിഞ്ഞു. സമീപത്തെ വാട്ടര്‍ ടാങ്കിന്റെ താഴയും വസര്‍ജ്യം എറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. നേരത്തെയും മൂന്നു തവണ സമാനമായ സംഭവം ഉണ്ടായിരുന്നതായി അധികൃതര്‍ പറഞ്ഞു. തൊട്ടടുത്തുള്ള വാട്ടര്‍സപ്ലൈ ചെയ്യുന്ന സ്ഥാപനത്തിന്റെ വാതിലിന്റെ പൂട്ടിനും വാരി തേച്ചിട്ടുണ്ട്. സൂപ്രണ്ട് ഡോ.രഞ്ജിത്ത് നീലേശ്വരം പൊലീസില്‍ പരാതി നല്‍കി. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
