കാസര്‍കോട്: മഹിളകളുടെ അന്തസ് ഉയര്‍ത്തിയ പ്രസ്ഥാനമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗെന്ന്
ദേശീയ അസിസ്റ്റന്റ് സെക്രട്ടറി ജയന്തി രാജന്‍. മുളിയാര്‍ പഞ്ചായത്ത് വനിതാ ലീഗ് സമ്മേളനം പൊവ്വല്‍ ബെഞ്ച് കോടതിയിലെ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ഉദ്ഘാടനം ചെയത് സംസാരിക്കുകയായിരുന്നു അവര്‍. കുടുംബശ്രീ അടക്കമുള്ള വനിതാ മുന്നേറ്റത്തിന് അടിത്തറ പാകിയ പദ്ധതികള്‍ക്കെല്ലാം തുടക്കംകുറിച്ചത് മുസ്ലിംലീഗ് പങ്കാളിത്തമുള്ള ഭരണ സംവിധാനമാണെന്നും അവര്‍ പറഞ്ഞു.
പ്രസിഡണ്ട് മറിയമ്മ അബ്ദുല്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സുഹറ ബാലനടുക്കം സ്വാഗതം പറഞ്ഞു. ജില്ലാ മുസ്ലിം സെക്രട്ടറി എബി ശാഫി, ഉദുമ നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെബി.മുഹമ്മദ് കുഞ്ഞി, വനിതാ ലീഗ് ജില്ലാ പ്രസിഡണ്ട് മുംതാസ് സമീറ, ജനറല്‍ സെക്രട്ടറി ഷാഹിന സലിം, മുസ്ലിംലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ബിഎം അബൂബക്കര്‍ ഹാജി, എംകെ.അബ്ദുള്‍ റഹിമാന്‍ ഹാജി, അനീസ മല്ലത്ത്, നബീസ മുഹമ്മദ് കുഞ്ഞി, മന്‍സൂര്‍ മല്ലത്ത്, മാര്‍ക്ക് മുഹമ്മദ്, ഷെരീഫ് കൊടവഞ്ചി, രമേശന്‍ മുതലപ്പാറ, ഹനീഫ പൈക്കം, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ഡെല്‍മ, തസ്‌നി ഷാന്‍ പ്രസംഗിച്ചു.
