കാസര്‍കോട്: ശൃംഗേരി ക്ഷേത്രം വകയായുള്ള ശാരദാകോളേജില്‍ ബി എസ് സി നഴ്‌സിംഗ് സീറ്റു തരപ്പെടുത്തി തരാമെന്നു വിശ്വസിപ്പിച്ച് പണം വാങ്ങി വഞ്ചിച്ചതായി പരാതി. വെള്ളരിക്കുണ്ട്, മാലോത്ത് നാട്ടക്കല്ല്, പുലിക്കോടന്‍ ഹൗസിലെ പി സുരേഷ് കുമാറിന്റെ പരാതിയില്‍ കള്ളാറിലെ ഹരീഷ് കുമാര്‍ എന്നയാള്‍ക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. പരാതിക്കാരന്റെ മകന് സീറ്റ് ശരിയാക്കി തരാമെന്നു പറഞ്ഞാണ് പണം വാങ്ങിയത്. 2025 ജൂണ്‍ 16 മുതല്‍ പലദിവസങ്ങളിലായി 34,050 രൂപ അക്കൗണ്ടിലേയ്ക്ക് അയച്ചു കൊടുത്തിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. സീറ്റ് ലഭിക്കുകയോ, പണം തിരികെ കിട്ടുകയോ ചെയ്യാത്തതിനെ തുടര്‍ന്നാണ് സുരേഷ് കുമാര്‍ പൊലീസില്‍ പരാതി നല്‍കിയത്.
