കാസര്‍കോട്: ബാര എരോലില്‍ മുന്‍ പ്രവാസിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അണിഞ്ഞ സ്വദേശി ഗോപാലകൃഷ്ണ(51)ന്‍ ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. വീട്ടുകാര്‍ അടുത്തുള്ള ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന് പോയിരുന്നു. തിരിച്ചെത്തിയപ്പോഴാണ് വീട്ടിനകത്ത് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്‌കാരം നടത്തി. അണിഞ്ഞയിലെ ചന്തുനായരുടെയും കെ നാരായാണിയുടെയും മകനാണ്. ഭാര്യ: ഇ സിന്ധു. മക്കള്‍: ധീരജ്, നീരജ്. സഹോദരങ്ങള്‍: മാലതി, വനജാക്ഷി, പത്മിനി, പ്രകാശന്‍.
