കുമ്പള ഗവ. ആശുപത്രി കെട്ടിട നിര്‍മ്മാണത്തിന് 4.36കോടി രൂപ: എ കെ എം അഷറഫ് എംഎല്‍എ.

കുമ്പള: പരിമിതികള്‍ക്കൊണ്ട് വീര്‍പ്പുമുട്ടുന്ന കുമ്പള സി എച്ച് സി ക്ക് കെട്ടിടം പണിയാന്‍ സര്‍ക്കാര്‍ 4.36കോടി രൂപ അനുവദിച്ചു. ആദ്യ ഗഡുവായി 1.09 കോടി രൂപയും അനുവദിച്ചിട്ടുണ്ടെന്നു എ കെ എം അഷ്റഫ് എം എല്‍ എ അറിയിച്ചു. ടെന്‍ഡര്‍ ഉടന്‍ നടക്കും. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കും. 65വര്‍ഷം മുമ്പാണ് നിലവിലുള്ള ആശുപത്രി കെട്ടിടം നിര്‍മ്മിച്ചത്. കാലപ്പഴക്കംകൊണ്ട് കെട്ടിടം ജീര്‍ണിച്ചു അപകട നിലയിലായിരുന്നു. ഇതിനെതുടര്‍ന്നു പ്രതിഷേധം ഉയര്‍ന്നു. മുറവിളിയ്‌ക്കൊടുവില്‍ പരിശോധനയും ഫാര്‍മസിയും മാറ്റുകട്ടിടത്തിലേക്കു മാറ്റുകയായിരുന്നു. പനിയും …

ഉദുമയില്‍ 18.73 കോടി രൂപയുടെ വികസനം: കാസര്‍കോട് വികസന പാക്കേജ് ഭരണാനുമതി: സി.എച്ച്.കുഞ്ഞമ്പു

ഉദുമ: ഉദുമ നിയോജക മണ്ഡലത്തില്‍ 18.73 കോടി രൂപയുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് കാസര്‍കോട് വികസന പാക്കേജില്‍ ഭരണാനുമതി ലഭിച്ചെന്നു സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ അറിയിച്ചു.ദേലംപാടി പഞ്ചായത്തിലെ സാലത്തടുക്ക മയ്യള വി.സി.ബിക്കു 2.5 കോടി രൂപ, വെള്ളരിക്കയ ചെറുപാലതിന് 1.2 കോടി രൂപ, പള്ളിക്കര പഞ്ചായത്തിലെ ജി.എല്‍.പി.സ്‌കൂള്‍ ചെര്‍ക്കാപ്പാറ അസംബ്ലി ഹാള്‍ നിര്‍മ്മാണത്തിന് 1.55 കോടി രൂപ, ഉദുമ പഞ്ചായത്തിലെ ചാത്തങ്കൈ റെയില്‍വെ മേല്‍പ്പാലം അപ്രോച്ച് റോഡിന് 1.68 കോടി രൂപ, ബേഡഡുക്ക പഞ്ചായത്തിലെ ജി.എല്‍.പി.സ്‌കൂള്‍ ചേരിപ്പാടിക്ക് കെട്ടിടം നിര്‍മ്മിക്കുന്നതിന് …

തലയില്‍ കൈവച്ച് ആഭരണ പ്രേമികള്‍; ഇന്ന് പവന് ഒറ്റയടിക്ക് വര്‍ധിച്ചത് 1040 രൂപ

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് ഒറ്റയിടക്ക് പവന് 1040 രൂപ വര്‍ധിച്ചു. 86,000 കടന്ന് 87,000ലേക്ക് അടുക്കുകയാണ് സ്വര്‍ണവില. 86,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 130 രൂപയാണ് വര്‍ധിച്ചത്. 10,845 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രാവിലെയാണ് സ്വര്‍ണവില ആദ്യമായി 85000 കടന്നത്. പവന് 680 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില 85,000 കടന്നത്. എന്നാല്‍ ഉച്ചയോടെ വീണ്ടും 360 രൂപ വര്‍ധിച്ചു. ഇന്നലെ …

മുസ്ലീം ഇതര മത നേതാക്കളെ വധിക്കാന്‍ ലക്ഷ്യമിട്ടു;’മുജാഹിദീന്‍ ആര്‍മി’ രൂപീകരിക്കാന്‍ ഗൂഢാലോചന നടത്തിയ നാല് ഭീകരരെ യുപി പൊലീസ് അറസ്റ്റ് ചെയ്തു

ലഖ്നൗ: ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട നാല് പേരെ ഉത്തര്‍പ്രദേശില്‍ അറസ്റ്റ് ചെയ്തതായി പൊലീസ്. ഉത്തര്‍പ്രദേശിലെ വിവിധ ഇടങ്ങളിലായി താമസിച്ച് ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിടിയിലായത്. അക്മല്‍, സഫീല്‍, മൊഹമ്മദ് തൗസീഫ്, കാസിം എന്നിവരാണ് പിടിയിലായത്. ഇവര്‍ പാക് ഭീകര സംഘടനകളാല്‍ സ്വാധീനിക്കപ്പെട്ടവരാണെന്ന് ഉത്തര്‍പ്രദേശ് ഭീകര വിരുദ്ധ സേന പറയുന്നു.ഇവരില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഒരു ഫോണ്‍പേ സ്‌കാനര്‍ എന്നിവ എടിഎസ് പിടിച്ചെടുത്തു.സമൂഹമാധ്യമങ്ങളിലൂടെ അടക്കം ആളുകളെ പ്രകോപിപ്പിക്കാനും ജനാധിപത്യ സര്‍ക്കാറിനെ അട്ടിമറിക്കാനും ശ്രമിച്ചെന്നാണ് …

ഒരു വട്ടം കൂടിയെന്‍, ഓര്‍മ്മകള്‍ മേയുന്ന തിരുമുറ്റത്ത്…

കാസര്‍കോട്:1994-95വര്‍ഷം പരവനടുക്കം ഗവര്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ പടിവിട്ടിറങ്ങിയ കൂട്ടുകാര്‍ ആ തിരുമുറ്റത്ത് വീണ്ടും ഒത്തുചേര്‍ന്നു. സതീര്‍ഥ്യ സംഗമം 2025എന്ന പേരില്‍ സംഘടിപ്പിച്ച ഓണാഘോഷവും ഒത്തുചേരലും വേറിട്ട അനുഭവമായിരുന്നു. പരിപാടി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സുപ്രണ്ട് വേണു കെ ഉദ്ഘാടനം ചെയ്തു. ശശി തട്ടില്‍ അധ്യക്ഷത വഹിച്ചു. യവനിക ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി മധുസൂദനന്‍, വാര്‍ഡ് മെമ്പര്‍ ചന്ദ്രശേഖരന്‍ കുളങ്ങര, പി.ടി .എ പ്രസിഡന്റ് ഹരിചന്ദ്രന്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് സഹപാഠി സംഗമം വ്യത്യസ്ത പരിപാടികളോടെ ആഘോഷിച്ചു. …

രാഹുല്‍ ഗാന്ധിക്ക് എതിരായ വധഭീഷണിയെകുറിച്ചുള്ള അടിയന്തര പ്രമേയ നോട്ടീസിന് അനുമതിയില്ല, സഭ പിരിഞ്ഞു

തൃശൂര്‍: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നെഞ്ചില്‍ വെടിയുണ്ട വീഴുമെന്ന ചാനല്‍ ചര്‍ച്ചയ്ക്കിടെ ബിജെപി നേതാവിന്റെ കൊലവിളി പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. വിഷയം ഗൗരവതരമാണെന്നും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നും ആവശ്യപ്പെട്ട് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടി. പ്രാധാന്യമോ അടിയന്തര നോട്ടീസിനുള്ള വിഷയമോ അല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. വേണമെങ്കില്‍ സബ്മിഷനായി അവതരിപ്പിക്കാം എന്ന് അദ്ദേഹം വ്യക്തമാക്കി. നിസ്സാര വിഷയം എന്ന് സ്പീക്കര്‍ പറഞ്ഞതില്‍ കനത്ത പ്രതിഷേധം എന്ന് പ്രതിപക്ഷ നേതാവ് …

ബേഡകം, കാരക്കാട്ട് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്: ബേഡകം, കുണ്ടംകുഴി, കാരക്കാട്ട് വീട്ടമ്മ കുഴഞ്ഞു വീണു മരിച്ചു. വലിയടുക്കം ഹൗസിലെ ദേവോജി റാവുവിന്റെ ഭാര്യ മീന എന്ന മീനാക്ഷി (55)യാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീട്ടില്‍ കുഴഞ്ഞുവീണ മീനയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മക്കള്‍: ഹര്‍ഷിദ.ജി, ലേഖന.ജി, മോനിഷ.ജി. മരുമക്കള്‍: ശരണ്‍ (അഡൂര്‍), ഷിജു (തിരുവനന്തപുരം).ബേഡകം പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.

കാഞ്ഞിരത്തുംങ്കാലിലെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ എം ചന്ദ്രബോസ് അന്തരിച്ചു

ബേഡകം: കാഞ്ഞിരത്തുംങ്കാലിലെ ആദ്യകാല ജീപ്പ് ഡ്രൈവര്‍ എം ചന്ദ്രബോസ് (65) അന്തരിച്ചു.അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭാര്യ: കാര്‍ത്യായനി. മക്കള്‍: അഖില്‍, അഭിന്‍രാജ്, അര്‍ഷിത.

ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 1.5 കോടിയുടെ സ്വര്‍ണ്ണം കൊള്ളയടിച്ചു; കൗമാരക്കാരന്‍ ഉള്‍പ്പെടെ 5 പേര്‍ അറസ്റ്റില്‍

മംഗ്ളൂരു: ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി ഒന്നര കോടി രൂപ വിലവരുന്ന സ്വര്‍ണ്ണക്കട്ടികള്‍ കൊള്ളയടിച്ച കേസില്‍ പ്രായപൂര്‍ത്തിയാകാത്ത ആള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റു ചെയ്തു. ഉള്ളാള്‍ സ്വദേശികളായ ഫാരിഷ് (18), സഫ് വാന്‍ (23), അറഫാത്ത് അലി (18), ഹംപന്‍കട്ടയിലെ ജ്വല്ലറി ജീവനക്കാരനായ കൗമാരക്കാരന്‍ എന്നിവരെയാണ് മംഗ്ളൂരു നോര്‍ത്ത് പൊലീസ് അറസ്റ്റു ചെയ്തത്. അറസ്റ്റിലായ പ്രായപൂര്‍ത്തിയാകാത്ത പ്രതി ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനായ മുസ്തഫയാണ് തട്ടിക്കൊണ്ടു പോകലിന് ഇരയായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. കാര്‍ …

ഉടുമ്പുന്തല കുറ്റിച്ചിയിലെ ഇ വി കണ്ണന്‍ അന്തരിച്ചു

തൃക്കരിപ്പൂര്‍: ഉടുമ്പുന്തല കുറ്റിച്ചിയിലെ ഇ.വി കണ്ണന്‍(79) അന്തരിച്ചു. ഭാര്യ: രാധ.ടി.വി. മക്കള്‍: രമേശന്‍, രതീശന്‍, രജനി (അദ്ധ്യാപിക ജി.വി.എച്ച് എസ് മാടായി). മരുമക്കള്‍: ഗണേശന്‍ പി.വി(റിട്ടയേര്‍ഡ് അദ്ധ്യാപകന്‍ ), ബിന്ദു.കെ.വി മങ്കര(ചപ്പാരപ്പടവ്), രഹ്ന ടിപി(അഴീക്കല്‍)

മുഗുറോഡില്‍ ഭര്‍തൃമതിയെ കാണാതായി; കുമ്പള പൊലീസ് അന്വേഷണം തുടങ്ങി

കാസര്‍കോട്: കുമ്പള, മുഗുറോഡിലെ ഭര്‍തൃമതിയെ കാണാതായി പരാതി. കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ബന്തിയോട്, അടുക്കയിലെ ഫക്രുദ്ദീന്റെ ഭാര്യ ആയിഷത്ത് ഷാഹിദ (25)യെ ആണ് കാണാതായത്. തിങ്കളാഴ്ച രാത്രി എട്ടുമണിക്ക് മുഗുറോഡിലെ സ്വന്തം വീട്ടില്‍ വച്ചാണ് ആയിഷത്ത് ഷാഹിദയെ കാണാതായതെന്നു പിതൃസഹോദരന്‍ അബ്ദുല്‍ റഹ്‌മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. രാത്രി എട്ടുമണിക്ക് വീട്ടില്‍ നിന്നു പോയതിനു ശേഷം തിരിച്ചെത്തിയിട്ടില്ലെന്നു പരാതിയില്‍ കൂട്ടിച്ചേര്‍ത്തു.

കൊല്ലൂരില്‍ നവരാത്രി ആഘോഷത്തിന് എത്തിയ യുവതിയുടെ മൂന്നു പവന്‍ സ്വര്‍ണമാല കവര്‍ന്നു; 24 മണിക്കൂറിനകം പ്രതിയെ പിടികൂടി പൊലീസ്

കൊല്ലൂര്‍: കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നിന്ന് 2.5 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ മാല മോഷ്ടിച്ച പ്രതിയെ പൊലീസ് 24 മണിക്കൂറിനകം പിടികൂടി. തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയില്‍ നിന്നുള്ള യാദവ ദുര്‍ഗ്ഗമ്മയെയാണ് പൊലീസ് പിടികൂടിയത്. വെള്ളിയാഴ്ച രാത്രിയിലാണ് ദേവപ്രിയ എന്ന യുവതിയുടെ മൂന്നുപവന്‍ സ്വര്‍ണമാല കവര്‍ന്നത്. മാല നഷ്ടമായതറിഞ്ഞ യുവതി ഉടന്‍ കൊല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ മോഷ്ടാവിനെ അമ്പത്തിന് സമീപത്ത് വച്ച് കണ്ടെത്തി. മാലയും കണ്ടെടുത്ത് യുവതിക്ക് …

ഓപ്പറേഷന്‍ നുംഖോര്‍: നികുതി വെട്ടിച്ച് വിദേശ കാറുകള്‍ എത്തിച്ച സംഘത്തില്‍ കാസര്‍കോട് സ്വദേശിയും ഉള്ളതായി സൂചന: എന്‍.ഐ.എ എത്തുന്നു

കാസര്‍കോട്: നികുതിവെട്ടിച്ച് വിദേശ നിര്‍മ്മിത ആഡംബര കാറുകള്‍ എത്തിച്ച കേസിന്റെ അന്വേഷണത്തിനായി എന്‍ഐഎ കാസര്‍കോട്ടേക്ക്. കാര്‍ കടത്തി കൊണ്ടുവന്ന സംഘത്തില്‍ കാസര്‍കോട് സ്വദേശിയായ ഒരാള്‍ ഉണ്ടെന്ന സൂചനകളെ തുടര്‍ന്നാണ് എന്‍ഐഎ എത്തുന്നതെന്നാണ് സൂചന. മലപ്പുറം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘത്തിലെ അംഗമാണ് കാസര്‍കോട് സ്വദേശിയെന്നും പറയുന്നു. പ്രസ്തുത ആളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ‘ഓപ്പറേഷന്‍ നുംഖൂര്‍’ എന്ന പേരില്‍ കസ്റ്റംസ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തിലാണ് നികുതി വെട്ടിച്ച് നേപ്പാള്‍ വഴി കടത്തിക്കൊണ്ടുവന്ന ആഡംബര കാറുകള്‍ കേരളത്തിലും എത്തിയതായി …

സഹോദരന്റെ ചികില്‍സയ്ക്കായി സാമ്പത്തിക സഹായം നല്‍കി അടുപ്പം കാണിച്ചു, പിന്നാലെ മൊബൈലില്‍ യുവതിക്ക് അശ്ലീല സന്ദേശം അയച്ചു, ബ്ലാക്‌മെയിലിങ് ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ കേസ്

മംഗളൂരു: മെബൈലില്‍ അശ്ലീല സന്ദേശമയച്ച് യുവതിയെ ബ്ലാക്‌മെയില്‍ ചെയ്ത ഹിന്ദു ജാഗരണ വേദികെ നേതാവിനെതിരെ പൊലീസ് കേസെടുത്തു. മൂഡ്ബിദ്രിയിലെ ഹിന്ദു ജാഗരണ വേദികെയുടെ ജില്ലാ സഹ-കണ്‍വീനര്‍ സമിത് രാജിനെതിരായാണ് ബജ്‌പെ പൊലീസ് കേസെടുത്തത്. യുവതിയുടെ ആശുപത്രിയിലുള്ള സഹോദരന് ചികില്‍സയ്ക്ക് സാമ്പത്തിക സഹായം നല്‍കിയാണ് യുവാവ് അടുപ്പം കൂടിയത്. ആരോഗ്യസ്ഥിതി അന്വേഷിക്കാനെന്ന വ്യാജേന യുവതിയുടെ മൊബൈലില്‍ പലതവണ വിളിച്ചു. പിന്നീട് കാറില്‍ മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി ഫോട്ടോകള്‍ മൊബൈലില്‍ പകര്‍ത്തി. തന്നെ വിവാഹം …

മുണ്ട്യത്തടുക്കയിലെ അബ്ദുല്ല അന്തരിച്ചു

കാസർകോട്: മുണ്ട്യത്തട്ക്ക പള്ളത്തെ അബ്ദുല്ല(62) അന്തരിച്ചു. മക്കൾ: ഇർഫാന.ഫർസാന, ഫർഹാന, ഫമ്ന, ഫഹാന.മരുമക്കൾ: സിദ്ധിക്ക് പച്ചക്കാട്, നൗഷാദ് മുഗു, അഷ്‌റഫ്‌ പെർമുദെ, ഷാനിദ് ഒളയത്തട്ക്ക, സഹോദരങ്ങൾ: അബ്ദുൽ അസീസ്. കുഞ്ഞാലിഹാജി. പരേതനായ മുഹമ്മദ്.

കരൂർ ദുരന്തം;’ഉത്തരവാദി സെന്തിൽ ബാലാജി’, ദുരന്തത്തിൽ മനംനൊന്ത ടിവികെ പ്രാദേശിക നേതാവ് ആത്മഹത്യാ കുറിപ്പ് എഴുതി ജീവനൊടുക്കി

ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ മനംനൊന്ത് പാർട്ടിയുടെ പ്രാദേശിക നേതാവ് ജീവെനാടുക്കി. വില്ലുപുരം സ്വദേശി വി അയ്യപ്പനാണ് ആത്മഹത്യ ചെയ്തത്. 41 പേരുടെ മരണത്തിനിടയാക്കിയ കരൂർ ദുരന്തത്തിന് ഉത്തരവാദി ഡിഎംകെ (ദ്രാവിഡ മുന്നേറ്റ കഴകം) നേതാവ് സെന്തിൽ ബാലാജിയാണെന്നും അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും ആത്മഹത്യാ കുറിപ്പിൽ ആവശ്യപ്പെടുന്നുണ്ട്. ഡിഎംകെയ്ക്ക് പുറമെ ദുരന്തത്തിൽ പൊലീസിനും ഉത്തരവാദിത്തമുണ്ടെന്ന് അയപ്പൻ ആത്മഹത്യാ കുറിപ്പിൽ ആരോപിച്ചു. ശനിയാഴ്ചയായിരുന്നു കരൂരില്‍ വിജയ്‌യുടെ റാലിയിൽ ദുരന്തം നടന്നത്. ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് …

രണ്ട് ദിവസം സംസ്ഥാനത്ത് ഒരു തുള്ളി മദ്യം കിട്ടില്ല; നാളെയും മറ്റന്നാളും അവധി

തിരുവനന്തപുരം: ഈ ആഴ്ചയില്‍ കേരളത്തില്‍ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കില്ല. ഒക്ടോബര്‍ ഒന്നിനും തൊട്ടടുത്ത ദിവസം ഗാന്ധി ജയന്തിക്കുമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുക. എല്ലാ മാസവും ഒന്നാം തീയതി ഡ്രൈ ഡേ ആയത് കാരണം അവധിയാണ്. ഒക്ടോബര്‍ രണ്ടിന് ഗാന്ധി ജയന്തിക്കും എല്ലാ വര്‍ഷവും മദ്യഷാപ്പുകള്‍ക്ക് അവധി ബാധകമാണ്. ഇതാണ് ഈ ആഴ്ചയില്‍ അടുപ്പിച്ച് രണ്ട് ദിവസം ഒരു തുള്ളി മദ്യം പോലും ലഭിക്കാത്ത സാഹചര്യമുണ്ടാക്കുന്നത്.അടുപ്പിച്ച് രണ്ട് ദിവസം അവധി …

ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ചെങ്കള സ്വദേശിക്ക് 47 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും

കാസർകോട്: ഏഴു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ. ചെങ്കള കെ കെ കുന്നിൽ തൈവളപ്പിൽ അബ്ദുൾ നൗഷാദി(40)നെയാണ് കാസർകോട് സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി രാമു രമേശ് ചന്ദ്രബാനു ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പത്തുമാസം കൂടി തടവ് അനുഭവിക്കണം. 2019 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ആദൂർ സി ഐ കെ പ്രേംസദൻ ആണ് കേസ് അന്വേഷിച്ചതും കോടതിയിൽ കുറ്റപത്രം സമർപ്പിച്ചതും. …